ആലപ്പുഴ: പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ച് മാസ്ക് ധരിച്ചെത്തിയ സംഘം വീട്ടില്‍ മോഷണം നടത്തി. അരൂരിലാണ് സംഭവം. അതിഥി തൊഴിലാളി കുടുംബമായി താമസിക്കുന്ന വാടകവീട്ടിലാണ് രണ്ടു പേര് മുഖം മറച്ചെത്തി പോലീസാണെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി എണ്ണായിരം രൂപയും ലാപ്ടോപും കൊണ്ടുപോയത്.
ഇക്കഴിഞ്ഞ 25 ന് രാത്രി പന്ത്രണ്ട് മണിയോടെയാണ് ജാര്‍ഖണ്ഡുകാരായ സുമനും ഭാര്യ ബിന്ധ്യയും താമസിക്കുന്ന വാടകവീട്ടിലേക്ക് രണ്ടുപേര്‍ എത്തിയത്. പോലീസാണെന്നും കതക് തുറക്കാനും ആവശ്യപ്പെട്ടു. ഇവര്‍ പോലീസിന്റേതെന്ന് തോന്നിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതായും സുമന് പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News