ഹംഗറിക്കെതിരായ മത്സരത്തില്‍ രണ്ട് ഗോളുകളുമായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞപ്പോള്‍ പോര്‍ച്ചുഗലിന് മിന്നുന്ന വിജയമാണ് സമ്മാനമായി ലഭിച്ചത്. കൂടാതെ, നിരവധി റെക്കോര്‍ഡുകളും ക്രിസ്റ്റ്യാനോ പടുത്തുയര്‍ത്തി. പ്രായം തളര്‍ത്താത്ത പോരാളിയായി ക്രിസ്റ്റ്യാനോ കളം നിറയാന്‍ പ്രധാന കാരണം എന്താണ്? കഠിനാധ്വാനത്തിനപ്പുറം അതിന് പിന്നില്‍ മറ്റ് ചില രഹസ്യങ്ങള്‍ കൂടിയുണ്ട്.
കൃത്യമായ ഭക്ഷണവും ചിട്ടയായ ഉറക്കവും. അഞ്ച് തവണ ബാലന്‍ ഡി ഓര്‍ പുരസ്കാരം ലഭിച്ച റൊണാള്‍ഡോ ഒരു ദിവസം ആറ് നേരം ഭക്ഷണം കഴിക്കുകയും അഞ്ച് തവണ ഉറങ്ങുകയും ചെയ്യുമെന്നാണ് ഇഎസ്പിഎന്‍ എഫ്സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ഉച്ചഭക്ഷണവും രണ്ട് രാത്രി ഭക്ഷണവും ഉള്‍പ്പെടുന്ന ഡയറ്റും അഞ്ച് തവണയായി 90 മിനുറ്റ് ധൈര്‍ഘ്യമുള്ള ഉറക്കവുമാണ് താരം പിന്തുടരുന്നത്.
ഹാം ചീസും തൈരും ഉള്‍പ്പെടുന്ന പ്രഭാത ഭക്ഷണം. കുറച്ച് നേരം കഴിഞ്ഞ് അവക്കാഡോ ടോസ്റ്റ്. പൊതുവെ രണ്ട് തവണ ഉച്ചഭക്ഷണവും രണ്ട് തവണ രാത്രി ഭക്ഷണവും അദ്ദേഹം കഴിക്കും. ചിക്കനും സലാഡും ഉള്‍പ്പെടുന്നതാണ് ആദ്യ ഉച്ച ഭക്ഷണം. അതിനൊപ്പം ട്യൂണ മത്സ്യവും മുട്ടയും ചിലപ്പോഴുണ്ടാകും.
വൈകുന്നേരം ഏതെങ്കിലും മത്സ്യം. ഒരു ശരാശരി മനുഷ്യനെ സംബന്ധിച്ചെടുത്തോളം ഈ ഭക്ഷണ രീതി ശരീരത്തിന് ആവശ്യത്തിലും അധികമാണ്. പക്ഷെ, അദ്ദേഹത്തിന്‍റെ പരിശീലനവും ജീവിതശൈലിയും അത്തരത്തില്‍ ആയതിനാല്‍ അതൊരു പ്രശ്നമാകുന്നില്ല. ഉറക്കത്തിലും ഒരു വിട്ടുവീഴ്ചയും റൊണാള്‍ഡോ കൈക്കൊള്ളാറില്ല.
ഉറക്ക വിദഗ്ധന്‍ നിക്ക് ലിറ്റില്‍ഹേല്‍സാണ് അദ്ദേഹത്തിന്‍റെ ഉറക്കത്തിന്‍റെ സമയം ക്രമീകരിക്കുന്നത്. അഞ്ച് തവണകളായി 90 മിനിറ്റ് ധൈര്‍ഘ്യം വരുന്ന ഉറക്കങ്ങളാണ് നിക്ക് ലിറ്റില്‍ഹേല്‍സ് തന്‍റെ ക്ലയിന്‍റുകള്‍ക്ക് ശുപാര്‍ശ ചെയ്യുന്നത്. റൊണാള്‍ഡോ ഈ രീതി പിന്തുടരുമെങ്കിലും 7:30 മണിക്കൂറിന്‍റെ ഇടവേളകളില്ലാത്ത രാത്രി ഉറക്കമാണ് താരം കൂടുതലും