മുംബൈ: കഞ്ചാവ് ഉപയോഗിച്ച് ഉണ്ടാക്കിയ കേക്ക് വില്പന നടത്തിയതിന് മുംബൈ മലാഡില്‍ ഒരു സ്ത്രീ അടക്കം മൂന്ന് പേരെ ഡ്രഗ്‌സ് ആന്‍ഡ് നര്‍ക്കോട്ടിക്ക് സെല്‍ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 830 ഗ്രാം കഞ്ചാവ് പൊടിയും 60 ഗ്രാം കഞ്ചാവും പിടികൂടി.
മലാഡ് ഈസ്റ്റിലെ ബേക്കറിയില്‍ നിന്നാണ് കഞ്ചാവ് ഉപയോഗിച്ച് അലങ്കരിച്ച 10 കേക്കുകള്‍ പിടികൂടിയതായി നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ദമ്പതികളായ ബേക്കറി ഉടമകളെ അറസ്റ്റ് ചെയ്ത പോലീസിന് ഇവരില്‍ നിന്നും മുംബൈയില്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയുന്ന ജഗത് ചൗരസ്യയെകുറിച്ച് വിവരം ലഭിക്കുകയായിരുന്നു. ഞായറാഴ്ച ഇയാളെ അറസ്റ്റ് ചെയ്ത പോലീസ് ഇയാളില്‍ നിന്ന് 125 ഗ്രാം കഞ്ചാവും പിടികൂടി.
കേക്കുകളില്‍ കഞ്ചാവ് കലര്‍ത്തി ഉപയോഗിക്കുന്നത് ഇപ്പോള്‍ രാജ്യത്തെ യുവാക്കളുടെ ഇടയില്‍ വ്യാപകമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതാദ്യമായാണ് രാജ്യത്ത് ഇത്തരമൊരു കേസ് രജിസ്റ്റര്‍ ചെയുന്നത്. കഞ്ചാവ് ഭക്ഷണപദാര്‍ത്ഥമായി ഉപയോഗിക്കുന്നത് അത് വലിക്കുന്നതിനേക്കാള്‍ ദോഷകരമാണെന്നും യുവാക്കള്‍ ഇത്തരം പ്രവണതകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.