26 C
Kottayam
Thursday, October 3, 2024

മുംബൈയില്‍ കനത്ത മഴ;നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി

Must read

മുംബൈ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവോടെ മുംബൈയില്‍ കനത്ത മഴ. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് മണ്‍സൂണ്‍ മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ചില ഭാഗങ്ങളിലും എത്തിയിരിക്കുന്നത്. റോഡുകളിലും സബ് വേകളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയില്‍ പലയിടത്തും റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ശരാശരി മഴയും ഇടിയോട് കൂടിയ മഴയുമാണ് മുംബൈയിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നത്. ചില പ്രദേശങ്ങളില്‍ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാവിലെ 8.30 വരെ കഴിഞ്ഞ 24 മണിക്കൂറിനിടെ 77 മില്ലി മീറ്റര്‍ മഴയാണ് മുംബൈയിലെ കൊളാബയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ സാന്താക്രൂസില്‍ 60 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി.

മുംബൈയുടെ പല താഴ്ന്ന ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഗാന്ധി മാര്‍ക്കറ്റ് ഭാഗത്തും സിയോണിലും മിലന്‍ സബ് വേയിലും അടക്കം വെള്ളം കയറിയി. മുട്ടോളം വെള്ളത്തില്‍ ആണ് റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നത്. ചില ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനോൻ: ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പശ്ചിമേഷ്യയിൽ...

എഡിജിപിക്കെതിരായ ആരോപണങ്ങളിൽ റിപ്പോർട്ട് ഇന്ന്, മാമിക്കേസിൽ അലംഭാവമെന്ന് റിപ്പോർട്ടിൽ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ ഡിജിപിയുടെ റിപ്പോർട്ട് ഇന്ന് സർക്കാറിന് നൽകും. അൻവറിന്റെ പരാതിയിലും ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും ഡിജിപിയുടെ നിലപാടാണ് ഏറെ നിർണ്ണായകം. അന്വേഷണത്തിനുള്ള സമയപരിധി ഇന്നാണ് തീരുന്നത്. മാമി...

കുന്നോളം പ്രശ്നങ്ങൾക്ക് കൊടുക്കുന്നിൽ പരിഹാരം

കോട്ടയം - എറണാകുളം പാതയിലെ കടുത്ത യാത്രാക്ലേശത്തിന് കൊടിക്കുന്നിൽ എം പിയുടെ സത്വര ഇടപെടലിൽ പരിഹാരം. സെപ്റ്റംബർ 23 ന് വേണാടിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞു വീണ സംഭവം ഫ്രണ്ട്‌സ് ഓൺ റെയിൽസ്...

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

Popular this week