കൊല്ലം • കൊല്ലം ജില്ലയില്‍ നിന്ന് 6 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷൻ സ്വദേശികളുടെ ഒൻപതു വയസുള്ള മകൻ. കല്ലുവാതുക്കൽ സ്വദേശിയും (41വയസ്) ചാത്തന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക. കുളത്തൂപ്പുഴ പാമ്പുറം സ്വദേശിയായ 73 കാരൻ. ചാത്തന്നൂർ എം.സി.പുരം നിവാസിയായ 64കാരൻ. തൃക്കോവിൽവട്ടം മുഖത്തല സ്വദേശിയും (52 വയസ്) ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക. ഓഗ് മെൻറഡ് സർവൈലൻസിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരന്‍ എന്നിവര്‍ക്കാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ ആദ്യമായാണ് ഒരു ദിവസത്തില്‍ ഇത്രയധികം കോവിഡ് ബാധ സ്ഥിരീകരിക്കുന്നത്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. ഇവരില്‍ അഞ്ചുപേര്‍ക്ക് ഭേദമായി. നിലവില്‍ 15 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് സംസ്ഥാനത്ത് 10 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കൊല്ലത്തെ 6 കേസുകള്‍ക്ക് പുറമേ തിരുവനന്തപുരത്തും കാസര്‍ഗോഡും രണ്ട് പേര്‍ക്ക് വീതമാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കൊല്ലം ജില്ലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.