കോട്ടയം: ജില്ലയില്‍ ഇന്ന് ലഭിച്ച 209 സാമ്പിളുകളുടെ പരിശോധനാ ഫലവും നെഗറ്റീവ്. ഇതില്‍ 201 സാമ്പിളുകളും രോഗലക്ഷണങ്ങളോ രോഗികളുമായി സമ്പര്‍ക്ക പശ്ചാത്തലമോ ഇല്ലാത്ത ആളുകളുടേതാണ്.
സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുവേണ്ടി അയച്ചവയില്‍ വയോജനങ്ങള്‍, ഗര്‍ഭിണികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സാമ്പിളുകള്‍ ഉള്‍പ്പെടുന്നു.
ജില്ലയിലെ കൊവിഡ് കണക്കുകകള്‍ ഇങ്ങനെ
1.ജില്ലയില്‍ രോഗവിമുക്തരായവര്‍ ആകെ 3
2.വൈറസ് ബാധിച്ച് ആശുപത്രി ചികിത്സയിലുള്ളവര്‍ 18
(ഒരാള്‍ ഇടുക്കി സ്വദേശി-17 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും)
3.ഇന്ന് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ 0
4.ആശുപത്രി നിരീക്ഷണത്തില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0
5.ആശുപത്രി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആകെ 19
6.ഇന്ന് ഹോം ക്വാറന്റയിന്‍ നിര്‍ദേശിക്കപ്പെട്ടവര്‍ 216
7.ഹോം ക്വാറന്റയിനില്‍നിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവര്‍ 0
8.ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍ ആകെ 1256
9.ജില്ലയില്‍ ഇന്നുവരെ സാമ്പിള്‍ പരിശോധനയ്ക്ക് വിധേയരായവര്‍ 1252
a. നിലവില്‍ പോസിറ്റീവ് 16
b.നെഗറ്റീവ് 938
c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങള്‍ 272
d.നിരാകരിച്ച സാമ്പിളുകള്‍ 26
10.ഇന്ന് ഫലം വന്ന സാമ്പിളുകള്‍ 209
(എല്ലാം നെഗറ്റീവ്)
11.ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകള്‍ 86
12.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 167
13.രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) 460
14.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ (ഇന്ന് കണ്ടെത്തിയത്) 49
15.രോഗം സ്ഥിരീകരിച്ചവരുടെ സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആകെ (നിരീക്ഷണത്തിലുള്ളവര്‍) 347
16.റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഇന്ന് പരിശോധനയ്ക്ക് വിധേയരായവര്‍ 0
17.കണ്‍ട്രോള്‍ റൂമില്‍ ഇന്ന് വിളിച്ചവര്‍ 39
18.കണ്‍ട്രോള്‍ റൂമില്‍ വിളിച്ചവര്‍ ആകെ 3057
19.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ഇന്ന് ബന്ധപ്പെട്ടവര്‍ 14
20.ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനത്തില്‍ ബന്ധപ്പെട്ടവര്‍ ആകെ 938
21.ഹോം ക്വാറന്റയിന്‍ നിരീക്ഷണ സംഘങ്ങള്‍ ഇന്ന് സന്ദര്‍ശിച്ച വീടുകള്‍ 260
22.മെഡിക്കല്‍ സംഘം ഇന്ന് പരിശോധിച്ച അതിഥി തൊഴിലാളികള്‍ 362