25.1 C
Kottayam
Saturday, October 5, 2024

നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’;ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസ്

Must read

ക്ലബ് ഹൗസില്‍ അക്കൗണ്ട് തുറന്ന് കേരള പൊലീസും. ജനപ്രിയ ആപ്പായി ഇപ്പോള്‍ ട്രെന്റിംങ് ആയിക്കൊണ്ടിരിക്കുന്ന ക്ലബ് ഹൗസില്‍ ഇനിമുതല്‍ കേരള പൊലീസും സജീവമാകും. കെ പി എസ് എം സെല്ല് എന്ന ഐഡിയിലാകും അക്കൗണ്ട് ഉണ്ടാവുക. ഇത് ട്രോള്‍ രൂപത്തിലാണ് കേരള പൊലീസ് തങ്ങളുടെ ഫേസ്ബുക് അക്കൗണ്ടിലൂടെ അറിയിച്ചത്. ‘നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകും’ എന്ന തലക്കെട്ടോട് കൂടിയാണ് ട്രോള്‍ പങ്കുവച്ചിരിക്കുന്നത്.

ക്ലബ് ഹൗസില്‍ കേരള പൊലീസ് അക്കൗണ്ട് തുറക്കുന്നതോടെ പുതിയ പ്ലാറ്റ്ഫോമില്‍ ഉയര്‍ന്നു വരുന്ന വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വേണം കരുതാന്‍.സിനിമാ താരങ്ങളുടെ വ്യാജ അക്കൗണ്ടുകള്‍ സജീവമായതിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തുകയും വിഷയത്തില്‍ പ്രതികരിക്കുകയും ചെയ്തിരുന്നു.

സിനിമാ താരങ്ങളായ സുരേഷ് ഗോപി, നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, ആസിഫ് അലി, സാനിയ ഈയപ്പന്‍ എന്നിവരുടെ വ്യാജ ഐ ഡികള്‍ ഉണ്ടായിരുന്നു. ഇവര്‍ വിവിധ ഗ്രൂപ്പുകളില്‍ ചര്‍ച്ചയില്‍ സജീവമായതോടെയാണ് ഇവ വ്യാജമാണെന്ന് വ്യക്തമായത്. ക്ലബ് ഹൗസിലുള്ളത് തന്റെ വ്യാജ അക്കൗണ്ടാണെന്ന് പറഞ്ഞ് വീഡിയോ തെളിവുകളോടെയായിരുന്നു ടൊവീനോ തോമസ് രംഗത്തെത്തിയത്.

വ്യാജ അക്കൗണ്ടുകള്‍ പൂട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് തുറന്നിരിക്കുന്നത്. നിശ്ചിത സമയം കൊണ്ട് ജനപ്രീതി പിടിച്ചുപറ്റിയ ആപ്പാണ് ക്ലബ് ഹൗസ്. വിവിധ വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് താല്‍പര്യമുള്ള വിഷയങ്ങളില്‍ പങ്കെടുക്കാനും അതില്‍ തങ്ങളുടെ പ്രതികരണങ്ങള്‍ നടത്താനും ഈ ആപ്പുവഴി സാധിക്കും എന്നതുകൊണ്ട് തന്നെയാണ് ഇത് ഇത്രവേഗം ശ്രദ്ധേയമായതെന്ന് വേണം കരുതാന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

അജിത് കുമാർ പുറത്തേക്ക്?ശബരിമല യോഗത്തിൽ എഡിജിപിയെ പങ്കെടുപ്പിച്ചില്ല

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരേയുള്ള അന്വേഷണ റിപ്പോര്‍ട്ട് പോലീസ് മേധാവി ഷേക്ക് ദര്‍വേശ് സാഹേബ് ആഭ്യന്തര സെക്രട്ടറിയ്ക്ക് സമര്‍പ്പിച്ചു. സമീപകാലത്ത് എഡിജിപിക്കെതിരേ ഒട്ടനവധി ആരോപണങ്ങളാണ് ഉയര്‍ന്നത്. എം.എല്‍.എ പി.വി അന്‍വറാണ് അതിന് തുടക്കം...

അർജുൻ്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ഒത്തുതീർപ്പിലെത്തി, വാർത്താ സമ്മേളനത്തിൽ പിശകു പറ്റിയതായി ജിതിൻ മനാഫിനോട്; വീണ്ടുവിചാരം സമൂഹമാധ്യമങ്ങളിൽ തിരിച്ചടി ഉണ്ടായതോടെ

കോഴിക്കോട്: മലയാളികളുടെ ഹൃദയത്തില്‍ ഏറെ വേദനയുണ്ടാക്കിയ സംഭവമായിരുന്നു ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായതും തുടര്‍ന്നുള്ള ദിവസങ്ങളിലെ തിരച്ചില്‍ ദൗത്യങ്ങളും. ഇതിനെല്ലാം ശേഷം അര്‍ജുന്റെ ഭൗതിക ശരീരവും ലോറിയും കണ്ടെത്തുകയും ചെയ്തു. ഇതിനിടെ ലോറിയുടമ...

നിര്‍ണായക നീക്കവുമായി പിവി അന്‍വർ , ഡിഎംകെയിലേക്കെന്ന് സൂചന; ചെന്നൈയിലെത്തി നേതാക്കളെ കണ്ടു

മലപ്പുറം: എല്‍ഡിഎഫ് വിട്ട പിവി അന്‍വര്‍ എംഎല്‍എ ഡിഎംകെയിലേക്കെന്ന് സൂചന. തീര്‍ത്തും അപ്രതീക്ഷിതമായ രാഷ്ട്രീയ മാറ്റമാണ് അന്‍വര്‍. ഇടതുപക്ഷം പൂര്‍ണമായും അന്‍വറുമായുള്ള ബന്ധം ഇടതുപക്ഷം പൂര്‍ണമായും ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ പുതിയ പാര്‍ട്ടി...

പൂരം കലക്കൽ മാത്രമല്ല ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണം: സുരേന്ദ്രൻ

കോഴിക്കോട് : പൂരം കലക്കല്‍ മാത്രമല്ല, ശബരിമല സ്ത്രീ പ്രവേശനവും അന്വേഷിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചത് പോലീസിന്റെ സഹായത്തോടെയായിരുന്നു. യുവതികളെ കയറ്റിയതിന് പിന്നിൽ പോലീസിന്റെ ഗൂഢാലോചനയാണെന്നും സുരേന്ദ്രന്‍...

Popular this week