32.4 C
Kottayam
Monday, September 30, 2024

കൊവിഡ് പരിശോധനയ്‌ക്കെത്തിയ യുവതി കുഴഞ്ഞു വീണ് മരിച്ചു

Must read

ചാത്തന്നൂര്‍: വീടിന് സമീപമുള്ള കൊവിഡ് പരിശോധനാ ക്യാമ്പിലേക്ക് പോയ യുവതി കുഴഞ്ഞു വീണു മരിച്ചു. പാരിപ്പള്ളി കിഴക്കനേല ചാന്നാംപൊയ്ക കുന്നംപുറത്ത് വീട്ടില്‍ സോമന്റെയും മണിയുടെയും മകള്‍ സുനിത (34) യാണ് മരിച്ചത്.

കല്ലുവാതുക്കല്‍ പഞ്ചായത്തിലെ കിഴക്കനേല വാര്‍ഡില്‍പ്പെട്ട ചാന്നാംപൊയ്ക കോളനിയില്‍ കഴിഞ്ഞ ദിവസം കോവിഡ് പരിശോധനാ ക്യാമ്പ് നടത്തിയിരുന്നു. വീട്ടിന് സമീപമുള്ള ഈ ക്യാമ്പില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴായിരുന്നു മരണം. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സുനിത.

അവശനിലയിലായ സുനിതയെ ബന്ധുക്കള്‍ പരിശോധനയ്ക്ക് എത്തിച്ചെങ്കിലും രോഗം കലശലായതിനെ തുടര്‍ന്ന് പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയി. ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ പിഎച്ച്‌സിയിലെ ഡോക്ടര്‍ നിര്‍ദേശിച്ചെങ്കിലും ഇവര്‍ വീട്ടിലേയ്ക്ക് മടങ്ങി പോവുകയായിരുന്നു.

ഇതിനിടെയാണ് വീടിനടുത്തുള്ള കാര്‍ഷിക സേവന കേന്ദ്രത്തില്‍ കൊവിഡ് പരിശോധനയ്‌ക്കെത്തിയത്. പ്രത്യേക പരിഗണന നല്കി പരിശോധിക്കാന്‍ ഒരുങ്ങവേ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പോക്സോ കേസിൽ മോന്‍സണ്‍ മാവുങ്കലിനെ വെറുതെ വിട്ടു,മാനേജർ ജോഷി കുറ്റക്കാരൻ

കൊച്ചി : പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ കോടതി വിധി പറഞ്ഞത്. ഈ കേസിലെ ഒന്നാംപ്രതി ജോഷി കുറ്റക്കാരനെന്ന് കോടതി...

Gold Rate Today: വീണ്ടും ഇടിഞ്ഞ് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56640  രൂപയാണ്.  ശനിയാഴ്ചയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. ചരിത്രത്തിലെ...

ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരൻ മരിച്ചു

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ....

അടൂരിൽ പൊലീസിനെ വെട്ടിച്ച് പാഞ്ഞ ബൈക്ക് മറിഞ്ഞു; പിന്നാലെയെത്തി പൊക്കിയപ്പോൾ 3 കവർ, ഒന്നിൽ 1.5 കിലോ കഞ്ചാവ്

അടൂർ: പത്തനംതിട്ട അടൂരിൽ കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ പിന്തുടർന്നു പിടികൂടി പോലീസ്. ഒന്നര കിലോ കഞ്ചാവുമായി മുണ്ടുകോട്ടക്കൽ സ്വദേശി ജോയിയാണ്‌ പിടിയിൽ ആയത്. ബൈക്ക് ഓടിച്ച ആൾ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു....

ഹിസ്ബുല്ലയ്ക്ക് പിന്നാലെ ഹൂതികളെ ആക്രമിച്ച് ഇസ്രായേൽ, 4 മരണം

ടെൽ അവീവ്: ഹിസ്ബുല്ലയ്ക്ക് പിന്നാലെ യെമനിലെ ഹൂതിയെ ലക്ഷ്യമിട്ട് ഇസ്രായേൽ. ഞായറാഴ്ച യെമനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഫൈറ്റർ ജെറ്റുകൾ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ഇസ്രായേലിന്റെ ആക്രമണം. ഇസ്രായേൽ...

Popular this week