കൊട്ടാരക്കര: കൊവിഡ് പരിശോധന കഴിഞ്ഞ് ഫലം വന്നത് നാല്‍പ്പത്തിയഞ്ചാം ദിവസം. അതും പോസിറ്റീവ്. കൊട്ടാരക്കരയിലെ വീട്ടമ്മയുടെ പരിശോധന ഫലമാണ് ഏറെ താമസിച്ച് എത്തിയതും പോസിറ്റീവ് ആയതും.
തുടര്‍ന്ന്, പരിഭ്രാന്തിയിലായ കുടുംബം നേരേ സമീപത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി വീണ്ടും പരിശോധന നടത്തി. അതില്‍ ഫലം നെഗറ്റീവ് ആവുകയും ചെയ്തു.
കഴിഞ്ഞ ഏപ്രില്‍ 14 ന് ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് വീട്ടമ്മ ടെസ്റ്റ് നടത്തിയത്. കാരണം ഈ വീട്ടിലെത്തിയ പലരും കൊവിഡ് പോസിറ്റീവായിരുന്നു. എന്നാല്‍ ഫലം അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് നെഗറ്റീവ് ആണെന്ന് ഇവര്‍ കരുതി. പക്ഷെ ഒന്നരമാസം കഴിഞ്ഞാണ് വിലങ്ങറ സ്വദേശിനിക്ക് പരിശോധന ഫലം എത്തിയത്.
സംസ്ഥാനത്ത് ഇന്നലെ 28,798 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസര്‍ഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.