News
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന കാരണത്താല്‍ ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല; നവജാത ശിശു മരിച്ചു
ബംഗളൂരു: കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല, റോഡരികില്‍ പ്രസവിച്ച യുവതിയുടെ കുഞ്ഞ് മരിച്ചു. മണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം.
മണ്ഡ്യ സ്വദേശി ഇസ്മയിലിന്റെ ഭാര്യ സോനുവിന്റെ കുഞ്ഞാണ് മരിച്ചത്. ആശുപത്രിയിലെ കൊവിഡ് പരിശോധന കൗണ്ടര്‍ അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് ഇസ്മയില്‍ പറഞ്ഞു. ഇതിനിടെ സോനുവിന് വേദന കൂടിയതോടെ ഒടുവില്‍ ആശുപത്രിക്ക് പുറത്ത് പ്രസവിക്കുകയായിരുന്നു.
അമ്മയെയും കുട്ടിയേയും ഉടനെ ലേബര്‍ റൂമിലേക്ക് മാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ദിവസം സോനുവിനെ പരിശോധിച്ചപ്പോള്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് നിലച്ചിരുന്നതായി ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സരിത പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News