തിരുവനന്തപുരം:മലയാള ടെലിവിഷന്‍ സീരിയല്‍ താരമുള്‍പ്പെട്ട തലസ്ഥാനത്തെ ഇടപ്പഴിഞ്ഞി പെണ്‍ വാണിഭക്കേസില്‍ സീരിയല്‍ നടിയടക്കം നാലു പ്രതികളെ ജൂണ്‍ 10 ന് ഹാജരാക്കാന്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ഉത്തരവിട്ടു.
സീരിയല്‍ നടി കിളിമാനൂര്‍ സ്വദേശിനി വേണി എന്ന ആവണിയടക്കം 4 പേരെ കുറ്റം ചുമത്തലിന് ഹാജരാക്കാന്‍ മ്യൂസിയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി നിര്‍ദേശിച്ചത്.
കേസില്‍ 1 മുതല്‍ 4 വരെ പ്രതികളായ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരും ഇടപാടുകാരുമായ ജഗതി സ്വദേശി ശ്രീകുമാരന്‍ നായര്‍ , മഴവില്‍ മനോരമ ചാനലിലടക്കം ശ്രദ്ധേയമായ വേഷം ചെയ്ത ആവണി , ബിന്ദു എന്ന ലൗലി , പുനലൂര്‍ സ്വദേശി മാത്യു ജേക്കബ്ബ് എന്ന വിനോദ് എന്നിവരെയാണ് ഹാജരാക്കേണ്ടത്. എറണാകുളം , തിരുവനന്തപുരം ജില്ലകളിലെ വന്‍കിട ഹോട്ടലുകളും ഫ്‌ലാറ്റുകളും കേന്ദ്രീകരിച്ച് നക്ഷത്ര വേശ്യാലയം നടത്തുന്ന സംഘത്തിലെ കണ്ണിയാണ് സീരിയല്‍ താരം.
2009 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇടപ്പഴിഞ്ഞിയില്‍ കുടുംബസമേതം താമസിക്കുന്ന ശ്രീകുമാരന്‍ നായര്‍ വന്‍ തുക ഈടാക്കി അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വീട് നല്‍കി വരികയായിരുന്നു. നാട്ടുകാര്‍ പല ആവര്‍ത്തി പരാതിപ്പെട്ടിട്ടും മ്യൂസിയം പോലീസ് അനങ്ങിയില്ല. നക്ഷത്ര വേശ്യാലയത്തിലെ കണ്ണികള്‍ വഴി മാസപ്പടി പറ്റുന്നതിനാലാണ് മ്യൂസിയം പോലീസ് നിഷ്‌ക്രിയമായതെന്ന് ചൂണ്ടിക്കാട്ടി സ്ഥലവാസികള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രഹസ്യവിവരം നല്‍കി.
മ്യൂസിയം പോലീസ് റെയ്ഡ് വിവരം പെണ്‍വാണിഭ മാഫിയയ്ക്ക് ചോര്‍ത്തി നല്‍കി റെയ്ഡ് പൊളിക്കുമെന്ന് മനസ്സിലാക്കിയ കമ്മീഷണര്‍ അതീവ രഹസ്യമായി കന്റോണ്‍മെന്റ് അസി. കമ്മീഷണറെക്കൊണ്ട് റെയ്ഡ് ചെയ്താണ് സംഘത്തെ വലയിലാക്കിയത്. മ്യൂസിയത്തറിയിച്ചാല്‍ വല പൊട്ടുമെന്ന് ബോധ്യപ്പെട്ടാണ് കമ്മീഷണര്‍ നേരിട്ട് ഓപ്പറേഷന്‍ നടത്തിയത്. കമ്മീഷണറാഫീസില്‍ എത്തിച്ച വാണിഭ സംഘത്തെ ചോദ്യം ചെയ്ത ശേഷം സംഘത്തിനെതിരെ കേസെടുക്കാന്‍ മ്യൂസിയം പോലീസിന് കൈമാറുകയായിരുന്നു.
അതേ സമയം 2009 ല്‍ രജിസ്റ്റര്‍ ചെയ്ത അനാശാസ്യ കേസില്‍ 5 വര്‍ഷം പിന്നിട്ട ശേഷം 2014 ജൂണ്‍ 30 നാണ് മ്യൂസിയം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ആഴത്തിലുള്ള അന്വേഷണം നടത്തി മുഴുവന്‍ കണ്ണികളെയും അറസ്റ്റ് ചെയ്ത് റാക്കറ്റിനെ വേരോടെ നിയമത്തിന് മുന്നില്‍ ഹാജരാക്കാന്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിട്ടും മ്യൂസിയം പോലീസ് അനങ്ങിയില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കേസ് ഡയറി ഫയല്‍ പൂഴ്ത്തി വച്ച് തെളിവുകള്‍ക്ക് മേല്‍ ഉറങ്ങിയ മ്യൂസിയം പോലീസ് ഒടുവില്‍ കമ്മീഷണര്‍ സ്ഥലം മാറിപ്പോയ ശേഷം റാക്കറ്റിലെ ഉന്നതരെ ഒഴിവാക്കി ആദ്യ 4 പ്രതികളെ മാത്രം വച്ച് നാമമാത്ര കുറ്റപത്രം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.