സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ… മോഹന്‍ലാലിന്റെ ആശംസയില്‍ സീനത്തിന്റെ വിവാദ കമന്റ്; ഡിലീറ്റ് ചെയ്ത് താരം
കൊച്ചി:മോഹന്‍ലാലിന് പിറന്നാള്‍ ആശംസിച്ചുകൊണ്ട് നടി സീനത്ത് പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന മോശം കമന്റിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മോഹന്‍ലാല്‍, ജന്മദിനാശംസകള്‍ ലാല്‍ജി, മോഹന്‍ലാല്‍ എന്ന വ്യക്തി അഥവാ മോഹന്‍ലാല്‍ ‘സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലും മോഹന്‍ലാല്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഏതു ആള്‍ക്കൂട്ടത്തില്‍ നിന്നാലും ലാലിന് ചുറ്റും ഒരു വല്ലാത്ത തേജസ് ഉള്ളതുപോലെ തോന്നാറുണ്ട്, ഉള്ളതുപോലെ എന്നല്ല ഉണ്ട്.
എന്നും എപ്പോഴും അതേ തേജസ്വടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും കാണാന്‍ ആഗ്രഹിക്കുന്നു. അതിനായി മനസറിഞ്ഞു പ്രാര്‍ത്ഥിക്കുന്നു. ഒരായിരം ജന്മദിനാശംസകള്‍ ലാല്‍ജി’എന്ന നടന്‍ എത്ര ഉയരങ്ങളില്‍ എത്തുന്നുവോ അത്രയും എളിമയും മറ്റുള്ളവരോടുള്ള സ്‌നേഹവും കാത്തു സൂക്ഷിക്കുന്ന വ്യക്തി ആണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’- എന്നായിരുന്നു സീനത്തിന്റെ ആശംസ കുറിപ്പ്.
തൊട്ടു പിന്നാലെ ഒരാള്‍, സ്ത്രീകളോട് ഒരു വീക്ക്‌നെസ് ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ചേച്ചിക്ക് വല്ല അനുഭവവും ഉണ്ടോ എന്ന് കമന്റും ചെയ്തു. അയാള്‍ക്ക് നല്ല മറുപടിയും സീനത്ത് നല്‍കി. ‘സ്ത്രീ എന്നും ഒരു വീക്ക്നെസ്സ് തന്നെയാണ് മോനേ. അതുകൊണ്ടാണല്ലോ നമ്മളൊക്കെ ജനിച്ചത് തന്നെ.’എന്നായിരുന്നു താരത്തിന്റെ മറുപടി.
എന്നാല്‍ സീനത്തിന്റെ മറുപടി പുരുഷന്മാരെയും സ്ത്രീകളെയും ആക്ഷേപിക്കുന്ന തരത്തിലുള്ളതാണെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സംഭവം വിവാദമായതോടെ സീനത്ത് തന്റെ കമന്റ് പിന്‍വലിച്ചിരിക്കുകയാണ്.