24.8 C
Kottayam
Monday, May 20, 2024

യൂട്യൂബില്‍ നോക്കി ചാരായം വാറ്റ്; അമ്മയും മകനും അറസ്റ്റില്‍

Must read

പത്തനംതിട്ട: യൂട്യൂബില്‍ നോക്കി ചാരായ നിര്‍മാണം നടത്തിയ അമ്മയും മകനും അറസ്റ്റില്‍. പത്തനംതിട്ട കുമ്പഴ വലഞ്ചുഴിയില്‍ തങ്കമ്മ മകന്‍ ജിജി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ആര്‍. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഇവരില്‍ നിന്നും ഒന്നര ലിറ്റര്‍ ചാരായം പിടികൂടി.

പത്തനംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്.ന്യൂമാന്‍, എസ്.ഐ ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week