ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയ സാഹചര്യത്തില്‍ എല്ലാ യാത്രാ ട്രെയിനുകളും പൂര്‍ണ്ണമായും റദ്ദാക്കിയതായും ലോക്ക്ഡൗണ്‍ പിന്‍വലിക്കും വരെ ഒരു ട്രെയിനും ഓടിക്കില്ലെന്നും റെയില്‍വേ. മറിച്ചുള്ള പ്രചാരണങ്ങളൊന്നും ശരിയല്ല.
ലോക്ക്ഡൗണ്‍ കാലത്ത് പ്രത്യേക ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന തരത്തില്‍ പ്രചാരണം ഉണ്ടായതോടെയാണ് റെയില്‍വേയുടെ ഈ വിശദീകരണം. വ്യജപ്രചരണത്തെ തുടര്‍ന്ന് മുംബൈയിലെ ബാന്ദ്രയില്‍ ആയിരകണക്കിന് കുടിയേറ്റ തൊഴിലാളികള്‍ സംഘടിച്ചിരുന്നു.
അതേസമയം, മേയ് മൂന്ന് വരെയുള്ള ട്രെയിനുകളില്‍ യാത്ര ബുക്ക് ചെയ്തിരുന്നവര്‍ക്ക് മുഴുവന്‍ പണവും തിരികെ ലഭിക്കും. ഓണ്‍ലൈനായി ബുക്കു ചെയ്തവര്‍ ടിക്കറ്റ് റദ്ദാക്കേണ്ട കാര്യമില്ല. അത് ഓട്ടോമാറ്റിക്കായി റദ്ദാകും.