ദുബായ് : ഇന്ത്യക്കാരുടെ യാത്രാ വിലക്ക് യു.എ.ഇ അനിശ്ചിതമായി നീട്ടി. ആദ്യം മെയ് നാല് വരെയും പിന്നീട് മെയ് 14 വരെയും വിലക്കേർപെടുത്തിയിരുന്നു. എന്നാൽ, അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ വിലക്ക് നീട്ടുകയാണെന്ന് യു.എ.ഇ അറിയിച്ചു. യു.എ.ഇ ദേശീയ ദുരന്ത നിവാരണ സമിതിയും സിവിൽ ഏവിയേഷനുമാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിലക്ക് അനിശ്ചിതകാലത്തേക്ക് നീട്ടുന്നതായ പ്രഖ്യാപനം നടത്തിയത്.
ഇന്ത്യയിൽ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലാണ് വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യയിൽ തങ്ങിയവർക്കും ഇന്ത്യ മുഖേന യാത്ര ചെയ്തവർക്കും വിലക്കുണ്ട്. അതേ സമയം യു.എ.ഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള എയർ ബബ്ൾ സംവിധാനം മാറ്റമില്ലാതെ തുടരും. എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, ഔദ്യോഗിക പ്രതിനിധികള്‍, ബിസിനസുകാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക ഇളവുണ്ട്. ഇവര്‍ യുഎഇയിലെത്തി പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയുകയും വേണം.
യു.എ.ഇയിലേക്ക് വരാൻ പറ്റാതെ നാട്ടിൽ കുടുങ്ങിയ ആയിരങ്ങളാണുള്ളത്. അവർക്ക് പുതിയ തീരുമാനം കൂടുതൽ തിരിച്ചടിയാകും.
p>യുഎഇയ്ക്ക് പിന്നാലെ ഒമാനും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് നീട്ടിയിരിക്കുന്നു. ഇനിയൊരറിയിപ്പുണ്ടാകും വരെ ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്കെത്തുന്നതിന് പ്രഖ്യാപിച്ച പ്രവേശനവിലക്ക് തുടരുമെന്ന് ഒമാൻ സുപ്രീം കമ്മിറ്റി അറിയിക്കുകയുണ്ടായി.