തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയത് ചരിത്ര വിജയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്. വികസനത്തിന് തുരങ്കംവച്ചവര്‍ക്ക് ജനം തിരിച്ചടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
വികസനമുന്നേറ്റം തടയാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചു. കേന്ദ്ര നയങ്ങള്‍ക്കുള്ള ശക്തമായ താക്കീതാണ് ഭരണത്തുടര്‍ച്ചയെന്നും വിജയരാഘവന് ചൂണ്ടിക്കാട്ടി. കേരളത്തിലെ ഇടതുമുന്നണി ജയത്തിന് ദേശീയ പ്രസക്തിയുണ്ട്. ബദല്രാഷ്ട്രീയധാരയ്ക്ക് തുടക്കം കുറിക്കാന്‍ ഈ ജയം കാരണമാകും. ബിജെപിയെ നേരിടാനുളള രാഷ്ട്രീയചേരിയുടെ തുടക്കമാകുമിത്.
കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ വേഗം കൂടുന്നതാണ് കാണുന്നതെന്ന് വിജയരാഘവന് പറഞ്ഞു. വെളളിയാഴ്ച ഇടതുമുന്നണി വിജയദിനമായി ആചരിക്കും. വീടുകളില്‍ ദീപം തെളിയിച്ചാകും വിജയാഹ്ലാദം പ്രകടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.