24 C
Kottayam
Saturday, November 23, 2024

സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ്

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,190 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,62,97,517 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെയില്‍ നിന്നും വന്ന 6 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക ( ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 57 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5507 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 201 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 34,143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2728 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 4988, കോഴിക്കോട് 4644, മലപ്പുറം 4161, തൃശൂര്‍ 3522, തിരുവനന്തപുരം 2956, പാലക്കാട് 1334, ആലപ്പുഴ 2712, കൊല്ലം 2415, കോട്ടയം 2036, കണ്ണൂര്‍ 1808, പത്തനംതിട്ട 1040, വയനാട് 937, ഇടുക്കി 941, കാസര്‍ഗോഡ് 649 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

118 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 32, തൃശൂര്‍ 17, തിരുവനന്തപുരം 13, പത്തനംതിട്ട 11, കൊല്ലം, വയനാട് 9 വീതം, കാസര്‍ഗോഡ് 8, പാലക്കാട് 6, എറണാകുളം 4, മലപ്പുറം 3, കോട്ടയം, ഇടുക്കി, കോഴിക്കോട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,148 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 1989, കൊല്ലം 1557, പത്തനംതിട്ട 751, ആലപ്പുഴ 2261, കോട്ടയം 3890, ഇടുക്കി 913, എറണാകുളം 4235, തൃശൂര്‍ 1686, പാലക്കാട് 951, മലപ്പുറം 2125, കോഴിക്കോട് 3934, വയനാട് 250, കണ്ണൂര്‍ 1490, കാസര്‍ഗോഡ് 116 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,56,872 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,39,257 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,59,744 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,31,629 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,115 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3253 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 15 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 699 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

ഇൻസ്റ്റാഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ് , തിരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 131 വോട്ട്! ഞെട്ടൽ മാറാതെ അജാസ് ഖാൻ

മുംബൈ : ബിഗ് ബോസ് താരവും നടനുമായ അജാസ് ഖാന് മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി. ഇൻസ്റ്റാഗ്രാമിൽ 5.6 മില്യൺ ഫോളോവേഴ്സ് ഉള്ള നടന് തിരഞ്ഞെടുപ്പിൽ ആകെ കിട്ടിയത് 131 വോട്ടാണ്....

മഹാരാഷ്ട്രയിൽ കനലൊരു തരി! സിപിഎം സ്ഥാനാർത്ഥിയ്ക്ക് ഒരു മണ്ഡലത്തിൽ വിജയം

മുംബൈ; മഹാരാഷ്ട്രയിൽ മഹായുതിയുടെ തേരോട്ടത്തിൽ തകർന്ന് മഹായുതി സഖ്യം. 288 സീറ്റുകളിലേക്ക് നടന്ന മത്സരത്തിൽ 228 സീറ്റുകളിലും കാവി തേരോട്ടം നടന്നതോടെ വെറും 53 സീറ്റുകളിലാണ് മഹായുതി സഖ്യത്തിന് ലീഡ് നേടാനായത്. മഹാരാഷ്ട്രയിൽ...

'ഭരണവിരുദ്ധവികാരം എപ്പോഴും വോട്ടായി മാറണമെന്നില്ല എന്ന പാഠമാണ് ചേലക്കര ഞങ്ങൾക്ക് നൽകിയത്': കെ. മുരളീധരന്‍

പാലക്കാട്: പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. എൽഡിഫ് പരസ്യം എൽഡിഎഫിനെ സ്നേഹിക്കുന്നവരെ പോലും ശത്രുക്കളാക്കിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി. ചേലക്കരയിലെ...

ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിച്ച് രാഹുൽ-ജയ്‌സ്വാൾ സഖ്യം,20 വർഷത്തിനിടെ ആദ്യം പെർത്ത ടെസ്റ്റിൽ ഇന്ത്യ ഡ്രൈവിംഗ് സീറ്റിൽ

പെര്‍ത്ത്: ബോര്‍ഡര്‍ - ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയ്ക്കായി കാത്തിരുന്ന ആരാധകരെ ത്രില്ലടിപ്പിക്കുന്നതായിരുന്നു പെര്‍ത്ത് ടെസ്റ്റില്‍ ആദ്യ രണ്ടു ദിനങ്ങള്‍. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 150 റണ്‍സിന് പുറത്തായപ്പോള്‍ നെറ്റിചുളിച്ചവര്‍ക്ക്, ഓസീസിനെ വെറും 104...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.