33.4 C
Kottayam
Friday, May 3, 2024

എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയ യുവാവ് എ.ടി.എം മെഷീന് തീയിട്ടു

Must read

കൊച്ചി: എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ വന്ന യുവാവ് എടിഎം മെഷീന് തീയിട്ടു. കുസാറ്റ് കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എടിഎം മെഷീനാണ് യുവാവ് തീയിട്ടത്.

ഞായറാഴ്ച രാത്രി 7.45ടെയാണ് സംഭവം. എടിഎമ്മില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണെന്ന് കരുതി.ഇതോടെ തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് കളമശേരി പോലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് യുവാവ് എടിഎമ്മിലേക്ക് കുപ്പിയില്‍ കരുതിയ പെട്രോള്‍ പോലുള്ള ദ്രാവകം ഒഴിച്ച് കത്തിക്കുന്നത് കണ്ടത്.

എന്നാല്‍ എടിഎം മെഷീനിലെ പണം കത്തി നശിക്കുകയോ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലന്ന് കളമശേരി പൊലീസ് വ്യക്തമാക്കി. വിരലടയാള വദഗ്ധരും ഫൊറന്‍സിക് വിഭാ?ഗവും പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week