മൂന്നാര്‍: ലോക്ക് ഡൗണില്‍ സുരക്ഷാ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമായി സ്ഥാപിച്ച ജലസംഭരണിയില്‍ സാമൂഹികവിരുദ്ധര്‍ വിഷം കലക്കി. ജലസംഭരണിയില്‍ നിന്ന് നിലത്തുവീണ വെള്ളം കുടിച്ച് നായ പിടഞ്ഞു ചത്തു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സംഭരണിയില്‍ വിഷം കലക്കിയതായി കണ്ടെത്തിയത്. ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂരിലാണ് ധാരുണ സംഭവം.
<p>കൊട്ടക്കമ്പൂരിലെ മുരുകമണിയുടെ പലചരക്കുകടയുടെ മുന്നിലാണ് ജലസംഭരണി. ആരോഗ്യപ്രവര്‍ത്തകരും, കടകളില്‍ എത്തുന്നവരും ഈ ജലസംഭരണിയെയാണ് കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്. രാവിലെ കട തുറക്കുന്നതിനെത്തിയ മുരുകമണി വെള്ളമെടുത്ത് കൈകാലുകള്‍ കഴുകി.</p>
<p>ഈ സമയത് താഴെയുള്ള കുഴിയില്‍ വീണ വെള്ളം ഈ സമയം അവിടെയുണ്ടായിരുന്ന നായ കുടിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ നായയുടെ വായില്‍നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിക്കുന്നത്. ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും ചത്തു.</p>
<p>സംഭവമറിഞ്ഞു സ്ഥലത്തെത്തിയ ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, കുടിവെള്ളസംഭരണിയില്‍ കറുത്ത നിറത്തിലുള്ള വിഷദ്രാവകം കലര്‍ത്തിയതായി കണ്ടെത്തുകയായിരിന്നു.</p>
<p>അതേസമയം, മുരുകമണിയോട് ചിലര്‍ക്കുള്ള പൂര്‍വ വിരോധമാണ് സംഭവത്തിനു പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. രാവിലെ ആയതുകാരണം വന്‍ അപകടം തലനാരിഴക്ക് നീങ്ങുകയായിരുന്നു.</p>