തിരുവനന്തപുരം:അപരിചിത നമ്പറുക ളിൽനിന്നുള്ള വാട്സാപ്, ഫെയ്സ് ബുക് മെസഞ്ചർ വീഡിയോ കോൾ എടുക്കരുതെന്നു സൈബർ പൊലീസിൻ്റെ മുന്നറിയിപ്പ്.വിഡിയോ കോളിലൂടെ നഗ്നദൃശ്യം കാട്ടിയ ശേഷം സ്ക്രീൻ ഷോട്ട് കാണിച്ച് പണം തട്ടുന്ന സംഘത്തിൻ്റെ പ്രവർത്തനം വ്യാപകം
വാട്സാപ് അല്ലെങ്കിൽ ഫെയ്സ്ബുക് മെസഞ്ചർ വിഡിയോ കോൾ ആണ് ആദ്യം ഫോണിലേക്ക് വരുക.കോൾ എടുത്താൽ നഗ്നദൃശ്യം ആവും കാണിക്കുക.ഫോൺ എടുക്കുന്ന വ്യക്തി അതു കാണുന്നതടക്കമുള്ള സ്ക്രീൻ ഷോട്ടുകളോ വിഡിയോയോ പകർത്തുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത് .
സ്ത്രീയാണ് ഫോൺ എടുക്കുന്നതെങ്കിൽ പുരുഷന്റെ ദൃശ്യമാണു കാണിക്കുക പുരുഷനെയാണു ലക്ഷ്യമിടുന്നതെങ്കിൽ തിരിച്ചും.
തുടർന്ന് സ്ക്രീൻ ഷോട്ട് തട്ടിപ്പിന് ഇരയായ വ്യക്തിക്കു തന്നെ സ്ക്രീൻ ഷോട്ട് അയച്ചുകൊടു ത്തു പണം ആവശ്യപ്പെടും.
പണം നൽകാൻ വിസമ്മതിച്ചാൽ ബന്ധുക്ക ളുടെയോ സുഹൃത്തുക്കളുടെയോ വാട്സാപ്പിലേക്കോ ഫെയ്ക് ബുക് മെസഞ്ചറിലേക്കോ ദൃശ്യങ്ങൾ അയച്ചുകൊടുക്കും.ഇരയാകുന്ന വ്യക്തിയുടെ ഫേസ് ബുക്ക് അക്കൗണ്ട് പരിശോധിച്ച് ഫോട്ടോകളും,മറ്റ് വിവരങ്ങൾ എടുത്തശേഷമാവും തട്ടിപ്പ് ആരംഭിക്കുക
പണം കൊടുത്താൽ കൂടുതൽ പണം വേണമെ ന്ന ആവശ്യമുയരുകയാണ് പതിവ്.തുടർച്ചയായി പണം നൽകിയ ശേഷമാണു പലരും പരാതി നൽകുന്നതെന്ന് പൊലീസ് പറയുന്നു.
ഇത്തരം ചതിയിൽ പെടുന്ന വ്യക്തി മാനസികമായി തളർന്നു പോകാതെ ഉടൻ തന്നെ സൈബർ പോലീസിനെ വിവരം അറിയിക്കുകയാണ് വേണ്ടത്.ഉത്തരേന്ത്യയിലെടുത്ത ഫോൺ നമ്പറുകളിൽനിന്നാണു കോളുകളെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ തട്ടിപ്പുകാരെ കണ്ടെത്താനള്ള തീവ്ര ശ്രമത്തിലാണ് പോലീസ്.