24.5 C
Kottayam
Sunday, October 6, 2024

റേഷൻ കടകളുടെ പ്രവർത്തന സമയമാറ്റം, വിശദീകരണവുമായി പൊതുവിതരണ വകുപ്പ്

Must read

തിരുവനന്തപുരം:സംസ്ഥാനത്തെ റേഷൻ കടകൾ നിലവിലെ സമയക്രമം പാലിച്ച് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് 3 മുതൽ 7 മണിവരെയും തുറന്ന് പ്രവർത്തിക്കണമെന്ന് പൊതുവിതരണ വകുപ്പ്. ഏപ്രിൽ മാസത്തെ അവസാന ആഴ്ചയായതിനാൽ പ്രവർത്തന സമയം കുറയ്ക്കുന്നത് തിരക്കിന് ഇടയാക്കും.

കോവിഡ് വ്യാപനമുള്ള പ്രദേശങ്ങൾ, കണ്ടെയ്ൻമെൻ്റ്, മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തന സമയം ക്രമീകരിക്കണം. അവശ്യസേവന പരിധിയിൽ വരുന്നതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം ബന്ധപ്പെട്ട ഉത്തരവ് പ്രകാരമല്ലാതെ ക്രമീകരിക്കാൻ പാടില്ല. ഇക്കാര്യം നിരീക്ഷിക്കാൻ സപ്ലൈ ഓഫീസർമാരെ ചുമതലപ്പെടുത്തി. സമയക്രമം പാലിക്കാത്ത ലൈസൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.

കോവീഡ് വ്യാപനത്തേത്തുടർന് റേഷൻ കട പ്രവർത്തന സമയം മാറ്റം വരുത്തിയതായി റേഷൻ കടയുടമകളുടെ സംഘടന അറിയിച്ചിരുന്നു. റേഷൻ കടയുടെ പ്രവർത്തന സമയം രാവിലെ 9 മണി മുതൽ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതൽ 5 മണി വരേയും മാറ്റിയതായാണ് സംഘടന അറിയിച്ചത്.

8-30 മുതൽ 2-30 വരേ ഒറ്റ സമയങ്ങളിലായി പ്രവർത്തിക്കുമെന്നായിരുന്നു തിരുമാനമെങ്കിലും കാർഡുടമകളുടെയും ജനപ്രതിനിധികളുടേയും അഭ്യർത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങൾ വരുത്തിയത്. എന്നാൽ കണ്ടേയ്മെൻ്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അവിടെത്തെ ജില്ലാ കലക്ടർ പ്രഖ്യപിക്കുന്ന സമയങ്ങൾ റേഷൻവ്യാപാരികൾക്കും ബാധകമായിരിക്കുമെന്ന് സംയുക്ത സമിതി ചെയർമാൻ അഡ്വ: ജോണി നെല്ലൂർ, കൺവീനർ അഡ്വ: കൃഷ്ണപ്രസാദ്, ടി.മുഹമ്മദാലി, കാടാമ്പുഴ മൂസ്സ, ഇ അബൂബക്കർ ഹാജി, അഡ്വ:സുരേന്ദ്രൻ, സി.മോഹനൻ പിള്ള, തുടങ്ങിയ സംയുക്ത സമിതി നേതാക്കൾ അറീയിച്ചിരുന്നു.ഇത് തള്ളിയാണ് പൊതുവിതരണ വകുപ്പിൻ്റെ ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; തിരുവനന്തപുരത്ത് ഹാജരാകണമെന്ന് നോട്ടീസ്

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ദിഖിനെ അന്വേഷണ സംഘം തിങ്കളാഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്ത് ഹാജരാകാനാണ് നോട്ടീസ്. തിരുവനന്തപുരം നാര്‍ക്കോട്ടിക്...

ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയില്‍ വീണ് കാണാതായി; നാട്ടിൽ നിന്ന് പോയത് 2 ദിവസം മുമ്പ്

ഗുവാഹത്തി: അസമിൽ ജങ്കാർ യാത്രക്കിടെ ആലപ്പുഴ സ്വദേശിയെ ബ്രഹ്മപുത്ര നദിയിൽ കാണാതായി. ആലപ്പുഴ ആര്യാട് സ്വദേശി വിൻസന്റിനെയാണ് കാണാതായത്. ഹൗസ്ബോട്ട് നിർമ്മാണത്തിന് വേണ്ടിയാണ് വിൻസന്റ് അസമിലേക്ക് പോയത്. വൈകിട്ടോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് വിൻസന്റിനെ...

അധ്യാപികയുടെ സ്വകാര്യ വീഡിയോ വാട്സ് ആപ്പിലും ഇൻസ്റ്റ​ഗ്രാമിലും പ്രചരിപ്പിച്ചു, നാല് വിദ്യാർഥികൾ കസ്റ്റഡിയില്‍

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്‌കൂൾ അധ്യാപികയുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചതിന് നാല് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഥുരയിലെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ആഗ്ര സ്വദേശിയായ അധ്യാപികയുടെ വീഡിയോയാണ് വിദ്യാർഥികൾ പ്രചരിപ്പിച്ചത്. പഠനത്തിൽ പിന്നാക്കമായ പത്താം...

ലോറി നിർത്തി ചായ കുടിയ്ക്കാനായി ഡ്രൈവർ പുറത്തിറങ്ങി, ലോറിയുമായി യുവാവ് മുങ്ങി, ലോറി മറിഞ്ഞു!

ഇടുക്കി: കുട്ടിക്കാനത്ത് ചായ കുടിക്കുന്നതിനായി നിർത്തിയിട്ടിരുന്ന ലോറിയുമായി യുവാവ് മുങ്ങി. അമിത വേഗതയിൽ പായുന്നതിനിടെ നിയന്ത്രണം വിട്ടു ലോറി മറിഞ്ഞു. പിന്നാലെ എത്തിയ പൊലീസ് മോഷ്ടാവിനെ കയ്യോടെ പൊക്കി.  ഇയാളെ ചോദ്യം ചെയ്തതിൽ...

പി.വി അൻവറിന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു; ഞായറാഴ്ച നിലവിൽ വരും

മലപ്പുറം: പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് പി.വി. അൻവർ എം.എൽ.എ. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ.) എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിക്ക് പേര് നൽകിയിരിക്കുന്നത്. തമിഴ്നാട്ടിലെ ഡി.എം.കെയുടെ സഖ്യകക്ഷിയായി കേരളത്തിൽ പ്രവർത്തിക്കും. ഞായറാഴ്ച...

Popular this week