ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് 19 സ്ഥിരീകരിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി. ആണ്‍കുഞ്ഞിനാണ് ഇവര്‍ ജന്മം നല്‍കിയത്. ഡല്‍ഹി എയിംസിലെ ഡോക്ടറായ ഇവരുടെ ഭര്‍ത്താവിനും സഹോദരനും കൊറോണ സ്ഥിരീകരിച്ചിരുന്നു. എയിംസിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് കുട്ടി ജനിച്ചത്.
</p>അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കുഞ്ഞിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നുമില്ല. കുഞ്ഞിനെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാല്‍ മാത്രമേ പരിശോധിക്കൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.</p>
<p>10 പേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘമാണ് നേതൃത്വം നല്‍കിയത്. പ്രസവത്തിനായി ഐസൊലേഷന്‍ വാര്‍ഡ് ഓപ്പറേഷന്‍ തിയറ്ററാക്കി മാറ്റുകയായിരുന്നു. കുഞ്ഞിനെ നേരിട്ട് ബന്ധപ്പെടാത്ത രീതിയില്‍ അമ്മയോടൊപ്പമാണ് താമസിപ്പിച്ചിരിക്കുന്നത്. മുലപ്പാലും നല്‍കുന്നുണ്ട്.</p>
<p>പ്രസവം വെല്ലുവിളിയായിരുന്നു. യുവതി ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോള്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.</p>