അടുത്ത വര്‍ഷം മുതല്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. Android 2.3.7 ഓപ്പറേറ്റിംഗ് സിസ്റ്റം, iso 7 ഉപയോഗിക്കുന്ന ഐഫോണുകളിലാണ് വാട്സ് ആപ്പ് സേവനം ലഭ്യമാകാതിരിക്കുന്നത്.. 2020 ഫെബ്രുവരി ഒന്നിനു ശേഷം ഇത്തരം ഫോണുകളില്‍ പുതിയ വാട്സാആപ്പ് അക്കൗണ്ടുകള്‍ തുറക്കാനോ നിലവിലുള്ള അക്കൗണ്ടുകള്‍ തുടര്‍ന്ന് ഉപയോഗിക്കാനോ സാധിക്കില്ല.
ആറ് വര്‍ഷത്തിനു മുകളിലായി ഫോണ്‍ അപ്ഡേറ്റ് ചെയ്യാത്തവര്‍ക്കോ പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഇല്ലാത്തതോ ആയ ഫോണുകളെ മാത്രമേ ഇത് ബാധിക്കുകയുള്ളൂ എന്നതിനാല്‍ ഇത് ഒരുപാടുപേര്‍ക്ക് തിരിച്ചടിയാകുമെന്ന് പറയാന്‍ സാധിക്കില്ല എന്നാണ് കമ്പനിയുടെ വാദം. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള വാട്‌സ്ആപ്പ് മെന്‍ലോ പാര്‍ക്ക്, ‘2019 ഡിസംബര്‍ 31 ന് ശേഷം നിങ്ങള്‍ക്ക് ഇനി എല്ലാ വിന്‍ഡോസ് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഉപയോഗിക്കാന്‍ കഴിയില്ലെന്നും 2019 ജൂലൈ 1 ന് ശേഷം വാട്‌സ്ആപ്പ് മൈക്രോസോഫ്റ്റ് സ്റ്റോറില്‍ ലഭ്യമായേക്കില്ലെന്നും’ വ്യക്തമാക്കി.