CrimeKeralaNewsRECENT POSTS

കോട്ടയത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം; അക്രമത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് വീണ്ടും കഞ്ചാവ് മാഫിയയുടെ അഴിഞ്ഞാട്ടം. പൊന്‍പള്ളി ഞാറയ്ക്കല്‍ കഞ്ചാവ് വില്‍പ്പനക്കാരന്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ അക്രമത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്തതിനെ തുടര്‍ന്ന് സാം(34) എന്നയാളാണ് അക്രമാസക്തനായത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.45ന് വഴിയാത്രക്കാരെ കല്ലെറിഞ്ഞാണ് പ്രതി അക്രമം തുടങ്ങിയത്. കല്ലേറില്‍ അടയ്ക്കാക്കുളം സുനില്‍, ഭാര്യ ബിന്‍സി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ വണ്ടി നിര്‍ത്തി മാറി ഓടി രക്ഷപ്പെടുകയായിരിന്നു. നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചതോടെ അയാള്‍ വീണ്ടും അക്രമം തുടങ്ങി. കല്ലുമായി പ്രദേശവാസികളെ ആക്രമിക്കാന്‍ തുടങ്ങി. ആറുപേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. പോലീസ് സംഘം എത്തി ഇയാളെ സ്റ്റേഷനിലേക്ക് മാറ്റി.

കഴിഞ്ഞ ഞായറാഴ്ച തിരുവാതുക്കലില്‍ മാരകായുധങ്ങളുമായി എത്തിയ കഞ്ചാവ് മാഫിയ വീടുകയറി ആക്രമണം നടത്തിയിരിന്നു. ആക്രമണത്തില്‍ രോഗിയായ ഗൃഹനാഥനും അയല്‍വാസിയായ യുവാവിനും പരിക്കേറ്റിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button