ഇടുക്കി: നെടുങ്കണ്ടത്ത് കൊവിഡ് 19 ലോക്ക്ഡൗണിന്റെ മറവില്‍ പച്ചക്കറിക്ക് അമിത വില ഈടാക്കിയ കട പഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചു. നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന പിആര്‍എസ് വെജിറ്റബിള്‍സ് എന്ന സ്ഥാപനമാണ് പൂട്ടിച്ചത്.
പഞ്ചായത്ത് ലൈസന്‍സ് പോലുമില്ലാതെയാണ് കട പ്രവര്‍ത്തിച്ചിരുന്നതെന്ന് പരിശോധനയില്‍ വ്യക്തമായി. വിവിധയിനം പച്ചക്കറികള്‍ക്ക് 15 രൂപ മുതല്‍ 20 രൂപ വരെയാണ് ഇവര്‍ അധികമായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്നത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും പോലീസും നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി സ്വീകരിച്ചത്. തമിഴ്നാട് സ്വദേശി സെന്തിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കട.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News