ആലപ്പുഴ: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായിസംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലക്ക് ലംഘിച്ച് പ്രവര്‍ത്തിച്ച ആലപ്പുഴ പുന്നപ്രയിലെ രണ്ട് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടല്‍ മെന്‍സാ, ബ്രീസ് എന്നീ ഹോട്ടലുകള്‍ക്കെതിരെയാണ് പുന്നപ്ര പൊലീസ് കേസെടുത്തത്.
ഹോട്ടലുകളില്‍ ഹോം ഡെലിവറി അല്ലെങ്കില്‍ പാഴ്‌സല്‍ സംവിധാനമേ പാടുള്ളുവെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ നിര്‍ദേശം ലംഘിച്ച് ഹോട്ടലില്‍ ആളുകളെ ഇരുത്തി ഭക്ഷണം നല്‍കിയതിനാണ് പൊലീസ് കേസെടുത്തത്. ഹോട്ടല്‍ പൊലീസ് പൂട്ടിച്ചു.
അതേസമയം ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് വീടുകളില്‍ പൊതിച്ചോറ് എത്തിച്ച് നല്‍കുകയാണ് ആലപ്പുഴയിലെ ജനകീയ ഭക്ഷണശാല പ്രവര്‍ത്തകര്‍. ഫോണ്‍ മുഖേന ബുക്കിംഗ് എടുത്താണ് വിതരണം. സംസ്ഥാനമൊട്ടാകെ ഇത്തരത്തില്‍ വിതരണം വ്യാപകമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.