23.5 C
Kottayam
Sunday, November 17, 2024
test1
test1

1,2,4,8,16 എന്നരീതിയിലാണ് കോവിഡ് പടരുക,കേരളം കടന്നു പോകുന്നത് അതിനിർണായകമായ ഘട്ടത്തിലൂടെ

Must read

തിരുവനന്തപുരം: 1,2,4,8,16 എന്നരീതിയിലാണ് കോവിഡ് പടരുക; ആദ്യം പതുക്കെയെങ്കിലും പിന്നീട് എണ്ണം ഇരട്ടിയാകും. പുറത്തുവരുന്ന കണക്കുകള്‍ നോക്കുമ്പോള്‍ ഇനിയുള്ള ദിവസങ്ങള്‍ കേരളത്തിന് അതിനിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. കോവിഡ് 19 എന്ന മഹാമാരിക്ക് നാലുഘട്ടങ്ങളുണ്ടെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. അതില്‍ ഏറ്റവും പേടിക്കേണ്ട സാമൂഹിക വ്യാപനം നടക്കുന്ന മൂന്നാംഘട്ടത്തിന്റെ തുടക്കത്തിലാണ് കേരളം.

കോവിഡ് വ്യാപനത്തെ സാമൂഹിക ശാസ്ത്രജ്ഞര്‍ നാലുഘട്ടങ്ങളായാണ് തിരിക്കുന്നത്. ഒന്നാം ഘട്ടം – കോവിഡ് പ്രസരണം നടന്ന രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവര്‍ക്ക് മാത്രം അണുബാധയുണ്ടാകുന്നു. രണ്ടാം ഘട്ടം – നേരത്തേ കോവിഡ് സ്ഥിരീകരിച്ച രോഗികളുമായി നേരിട്ട് സമ്ബര്‍ക്കം വന്നവര്‍ക്ക് (പ്രൈമറി കോണ്‍ടാക്റ്റുകള്‍) .മൂന്നാം ഘട്ടം : – രോഗികളുമായി സമ്ബര്‍ക്കം വന്നവര്‍ക്ക് (സെക്കന്‍ഡറി). ഈ ഘട്ടം വരെ പ്രാദേശിക വ്യാപനം (local spread) എന്ന് കണക്കാക്കാം. നാലാംഘട്ടം- പകര്‍ച്ചവ്യാധി വ്യാപനം.

കോവിഡിനെ പിടിച്ചുകെട്ടുക എന്നതിന്റെ ഏറ്റവും അടിസ്ഥാനം മൂന്നാംഘട്ടമാണ്. ഇവിടെയാണ് സാമൂഹിക വ്യാപനം നടക്കുന്നത്. രോഗികളുമായി സമ്പര്‍ക്കം വന്നവരുമായി സമ്പര്‍ക്കം വന്നവര്‍ക്ക് രോഗ ബാധയുണ്ടാകുക. ഇങ്ങനെ വന്നാല്‍ നമുക്ക് ആരാണ് രോഗം വ്യാപിപ്പിക്കുന്നതെന്ന് പോലും പറയാന്‍ കഴിയില്ല.

അടുത്ത 14 ദിവസം കേരളത്തെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ മൊളിക്യുലാര്‍ വൈറോളജി വിഭാഗം ശാസ്ത്രജ്ഞന്‍ ഡോ.ഇ.ശ്രീകുമാര്‍ പറയുന്നു. കേരളത്തിന്റെ പ്രതിരോധം വ്യക്തമായ ദിശാബോധത്തോടെയാണ് മുന്നോട്ടു പോകുന്നത്. മാര്‍ച്ച് 31വരെ കനത്ത ജാഗ്രത അനിവാര്യമാണ്. ചൈനയും യൂറോപ്പും ഇറ്റലിയും മറ്റും തുടക്കത്തില്‍ കൊറോണയെ നിസാരമായി കണ്ടു. അതാണ് വലിയ ദുരന്തത്തിന് കാരണമായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മണിപ്പൂരിൽ വീണ്ടും സംഘ‍ർഷം കനക്കുന്നു ; ഇന്റർനെറ്റ് റദ്ദാക്കി, ഇംഫാലിൽ കർഫ്യൂ

ഇംഫാൽ: അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. ഏഴ് ജില്ലകളിലെ ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപൂർ, തൗബൽ, കാക്‌ചിംഗ്, കാങ്‌പോക്‌പി, ചുരാചന്ദ്പൂർ ജില്ലകളിലാണ്...

കൊച്ചിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു; വീട് പൂർണമായും കത്തിനശിച്ചു

കൊച്ചി: എറണാകുളം മുളന്തുരുത്തിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ചിറയ്ക്കൽ സ്വദേശി അനിൽ കുമാറാണ് മരിച്ചത്. മുളന്തുരുത്തി പെരുമ്പള്ളിയിലാണ് സംഭവം. ഗുരുതര പരിക്കുകളോടെ അനിവൽകുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

ഭർത്താവിന് അയല്‍ക്കാരിയുമായി അവിഹിത ബന്ധം,  മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം; യുവാവിൻ്റെ ജാമ്യാപേക്ഷ തള്ളി

തൃശൂര്‍: അയല്‍ക്കാരിയുമായുള്ള ഭര്‍ത്താവിന്റെ ബന്ധത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35)...

പോലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ

ആലപ്പുഴ: ചാടിപ്പോയ കുറുവാ സംഘത്തിൽ ഉൾപ്പെട്ട ആൾ പിടിയിൽ.പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി...

ചേവായൂർ ബാങ്ക് ഭരണം സിപിഎം പിന്തുണയുള്ള വിമതർക്ക്; 61 കൊല്ലത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം

കോഴിക്കോട്: 61 വർഷമായി കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്ക് പിടിച്ചെടുത്ത് ജനാധിപത്യ സംരക്ഷണ സമിതി. സി.പി.എം. പിന്തുണയോടെ മത്സരിച്ച കോൺഗ്രസ് വിമതരാണ് ബാങ്ക് ഭരണം പിടിച്ചെടുത്തത്. ജി.സി. പ്രശാന്ത് കുമാർ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.