25.8 C
Kottayam
Wednesday, October 2, 2024

ഗൂഗിളിന്റെ പരസ്യ കണക്കിൽ ബിജെപി രണ്ടാമത്, കേരളം ചെലവാക്കിയത് 63 ലക്ഷം

Must read

മുംബൈ:ദിവസങ്ങളോളം നീണ്ടുനിന്ന പ്രചാരണങ്ങൾക്ക് ശേഷം കേരളത്തിൽ ഏപ്രിൽ 6ന് വോട്ടിങ് നടന്നു. ഇനി മെയ് രണ്ടു വരെ കാത്തിരിപ്പിന്റെ ദിനങ്ങളാണ്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന, നടക്കുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം കേന്ദ്രം ഭരിക്കുന്ന എൻഡിഎയും യുപിഎയും സജീവമായി രംഗത്തുണ്ട്. എന്നാൽ, ഗൂഗിളിന്റെ ചില കണക്കുകളിൽ മുന്നിട്ടുനിൽക്കുന്നത് ബിജെപിയും മറ്റു ചില പാർട്ടികളുമാണ്. കോൺഗ്രസ് ഇക്കാര്യത്തിൽ ബഹുദൂരം പിന്നിലുമാണ്.

രാജ്യത്തെ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഓൺലൈൻ പ്രചാരണങ്ങൾക്കായി കഴിഞ്ഞ രണ്ടു വർഷത്തിനിടെ വിവിധ പാർട്ടികൾ ചെലവാക്കിയ പണത്തിന്റെ കണക്കുകൾ ഗൂഗിൾ പുറത്തുവിട്ടു. 2019 ഫെബ്രുവരി മുതൽ 2021 ഏപ്രിൽ 6 വരെ രാജ്യത്തെ വിവിധ പാർട്ടികൾ പരസ്യങ്ങൾക്കായി ഉപയോഗിച്ചത് 67.41 കോടി രൂപയാണ്. 22,404 പരസ്യങ്ങള്‍ക്കായാണ് ഇത്രയും പണം ചെലവാക്കിയത്.

ഗൂഗിളിന്റെ വിവിധ പ്ലാറ്റ്ഫോമുകളിലായാണ് ഈ പരസ്യം കാണിച്ചിരുന്നത്. രാഷ്ട്രീയ പരസ്യങ്ങൾക്കായി ഏറ്റവും കൂടുതൽ പണം ചെലവാക്കിയത് തമിഴ്നാടാണ്. തമിഴ്നാട് 31.87 കോടി രൂപയാണ് പരസ്യത്തിനായി ചെലവിട്ടത്. ഡൽഹിയാണ് രണ്ടാം സ്ഥാനത്ത് (6.44 കോടി രൂപ). എന്നാൽ, കഴിഞ്ഞ ദിവസം വോട്ടിങ് നടന്ന കേരളത്തില്‍ ആകെ ചെലവാക്കിയത് 63 ലക്ഷം രൂപ മാത്രമാണ്.

ഓൺലൈനിൽ കാര്യമായി പ്രചാരണം നടത്തുന്നതിൽ മുന്നിട്ടുനിൽക്കുന്ന പാർട്ടികളിൽ ഒന്ന് ബിജെപി തന്നെയാണ്. രണ്ടു വർഷത്തിനിടെ ബിജെപി ചെലവാക്കിയത് 17.27 കോടി രൂപയാണ്. എന്നാൽ ബിജെപിയേക്കാൾ മുന്നിൽ നിൽക്കുന്നത് തമിഴ്നാട്ടിൽ നിന്നുള്ള ഡിഎംകെയാണ്. ഡിഎംകെ ചെലവാക്കിയത് 20 കോടി രൂപയാണ്. മൂന്നാം സ്ഥാനത്തുള്ളത് തമിഴ്നാട്ടിൽ നിന്നുള്ള എഐഡിഎംകെയാണ് (7 കോടി രൂപ). എന്നാൽ, പട്ടികയിൽ നാലാം സ്ഥാനത്തും ഡിഎംകെ തന്നെയാണ്. നാലാം സ്ഥാനത്തുള്ള ഡിഎംകെ 4.1 കോടി രൂപയും ചെലവാക്കിയിട്ടുണ്ട്. എന്നാൽ, രാജ്യത്തെ മുന്‍നിര പാർട്ടിയായ കോൺഗ്രസ് ചെലവാക്കിയത് കേവലം 2.7 കോടി രൂപ മാത്രമാണ്.

കേരളത്തിൽ നിന്നുള്ള മുൻനിര പാർട്ടിയായ സിപിഎം രണ്ടു വർഷത്തിനിടെ ചെലവാക്കിയത് 16 ലക്ഷം രൂപയാണ്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഡിജിറ്റൽ പരസ്യങ്ങൾക്കായി മുടക്കുന്ന തുക എത്രയെന്ന് ഗൂഗിളും ഫെയ്സ്ബുക്കും വെളിപ്പെടുത്താൻ തുടങ്ങിയത് 2019 ഫെബ്രുവരി മുതലാണ്. അന്നു മുതലുള്ള ഡേറ്റ ഇന്റർനെറ്റിൽ ലഭ്യമാണ്. 2019 ഫെബ്രുവരി മുതൽ ഇതുവരെ ഫെയ്സ്ബുക്കിന് ഇന്ത്യയിൽ നിന്നു മാത്രം ലഭിച്ചത് 100 കോടിയോളം രൂപയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

Popular this week