24.3 C
Kottayam
Saturday, September 28, 2024

‘ലൂസിഫര്‍’ ആയി കേരളാ പോലീസ്! കൊറോണക്കെതിരെയുള്ള പുതിയ വീഡിയോയും തരംഗമാകുന്നു

Must read

കോട്ടയം: കൊവിഡ് 19 വൈറസിനെ തുടച്ച് നീക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ച ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്റെ ഭാഗമായി പുതിയ വീഡിയോയുമായി കേരള പോലീസ്. ഇത്തവണ പോലീസ് എത്തിയത് ‘ലൂസിഫര്‍’ സ്‌റ്റൈലിലാണ്. ശാരീരിക ശുചിത്വത്തിലൂടെ കൊവിഡ് വൈറസിനെ തുരത്താം എന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

‘നിലപാടുണ്ട്. നില വിടാനാകില്ല. ഈ കാലവും കടന്നു പോകും. ഇതും നമ്മള്‍ അതിജീവിക്കും. നിങ്ങളോടൊപ്പമുണ്ട്. കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ. ഈ മഹാമാരിക്ക് മുന്നില്‍ ചങ്കുറപ്പോടെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കും, മാധ്യമ പ്രവര്‍ത്തകര്‍ക്കും, പൊതുജനങ്ങള്‍ക്കുമായി ഈ വീഡിയോ സമര്‍പ്പിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോലീസ് ഈ വീഡിയോ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നേരത്തേ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ഡാന്‍സിലൂടെ വിവരിച്ചാണ് കേരള പോലീസ് പ്രചാരണത്തിന്റെ ഭാഗമായത്. ആശയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ ആളുകളിലേക്ക് എത്തിക്കുന്നതില്‍ പ്രശംസ നേടിയിട്ടുള്ള ആളുകളാണ് പോലീസിന്റെ സോഷ്യല്‍ മീഡിയ ടീം. എന്തായാലും പുതിയ ബോധവല്‍ക്കരണ വീഡിയോയും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.

നിലപാടുണ്ട് … നില വിടാനാകില്ല?

ഈ കാലവും കടന്നു പോകും .. ഇതും നമ്മൾ അതിജീവിക്കും ?നിലപാടുണ്ട് … നില വിടാനാകില്ല? നിങ്ങളോടൊപ്പമുണ്ട് … കാക്കിയുടെ മഹത്വം കാത്തുകൊണ്ടുതന്നെ ?? ഈ മഹാമാരിക്ക് മുന്നിൽ ചങ്കുറപ്പോടെ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും, സന്നദ്ധപ്രവർത്തകർക്കും, സഹപ്രവർത്തകർക്കും, മാധ്യമ പ്രവർത്തകർക്കും, പൊതുജനങ്ങൾക്കുമായി ഈ വീഡിയോ സമർപ്പിക്കുന്നു?#keralapolice #corona #corona_virus #covid19 #BreakTheChain#WORLDHEALTHORGANIZATION #IMA #WHO #COVID19 #CORONA #POLICE #UNICEF #BREAKTHECHAIN #SafeHandsChallenge #MoHFW#KeralaPolice #KeralaGovernmentEnd Credits: Concept: Manoj Abraham IPS, ADGP, Kerala, Directed by: Arun BT (KP Social Media Cell), Starring: Gibin G Nair (KP), Vishnudas (KP), Shehnaz (KP), D.O.P: Renjith (Police HQ), Edit, 3D Animation & VFX: Bimal VS (KP Social Media Cell), Asst.Directors: Santhosh PS, Santhosh Saraswathi (KP Social Media Cell), Production Controllers: Kamalanadh & Akhil (KP Social Media Cell).

Posted by Kerala Police on Friday, March 20, 2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ദമ്പതികൾ സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ചു; ലോറി കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം

തിരുവനന്തപുരം:ആറ്റിങ്ങൽ മാമത്ത് ദേശീയപാതയിൽ കണ്ടെയ്നർ ലോറി കയറിയിറങ്ങി നവവധുവായ അഭിഭാഷകയ്ക്ക് ദാരുണാന്ത്യം. ഭർത്താവ് നിസാര പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. കൊട്ടാരക്കര മീയന്നൂർ മേലൂട്ട് വീട്ടിൽ കൃപ മുകുന്ദൻ...

ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; പ്രതികൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ് പൊലീസിന്റെ പിടിയിലായത്. കുഞ്ഞിന്റെ മാല...

ട്രസ്റ്റിന് ഭൂമി;മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ ലോകായുക്തയ്ക്ക് പരാതി

ന്യൂഡല്‍ഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കുടുംബാംഗങ്ങൾക്കും എതിരെ ലോകായുക്തയിൽ പരാതി. സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ബിജെപി നേതാവ് രമേശാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഖാർഗെയുടെ കുടുംബവുമായി ബന്ധമുള്ള...

‘മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം നിർത്തി പോകൂ’; പി.വി അൻവറിനെതിരെ നടൻ വിനായകൻ

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ. യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുതെന്ന് പറഞ്ഞ് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ അൻവറിൻ്റേത് മതരാഷ്ട്രീയ ഉടായിപ്പ് വിപ്ലവം എന്ന് വിമർശിക്കുന്നു. പൊതുജനം...

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കഴിച്ചു; മൂന്ന് വിദ്യാർഥികൾ അവശനിലയില്‍

പാലക്കാട് :മദ്യം കഴിച്ച് മൂന്ന് വിദ്യാർഥികൾ അവശനിലയിലായി. മാത്തൂരിനു സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. റോഡരികിൽ അവശനിലയിൽ കിടന്ന മൂന്ന് വിദ്യാർഥികളെ ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാർഥികൾ വെള്ളംതളിച്ച് ഉണർത്താൻ ശ്രമിക്കുന്നത്...

Popular this week