31.3 C
Kottayam
Wednesday, October 2, 2024

അത്ര രാത്രി വൈകി ആ പെണ്‍കുട്ടി ചെറുപ്പക്കാരനൊപ്പം എന്ത് ചെയ്യുകയായിരുന്നു.എന്റെ സഹോദരിയോ മകളോ ആയിരുന്നെങ്കില്‍ പെട്രോളൊഴിച്ചുകത്തിച്ചേനെ,നിര്‍ഭയ വിചാരണ വേളയില്‍ ഇരയെ അധിക്ഷേപിച്ച അഭിഭാഷകന്‍,മരണവാറണ്ട നീട്ടി കക്ഷികളുടെ ആയുസ് വര്‍ദ്ധിപ്പിച്ച രക്ഷകന്‍ അഡ്വ.എ.കെ.സിംഗിന്റെ ജീവിതമിങ്ങനെ

Must read

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്കായുള്ള അഭിഭാഷകന്‍ എ.പി.സിംഗ് എന്ന അജയപ്രതാപ് സിംഗിന്റെ അവസാന ചൊറുത്തു നില്‍പ്പ് ഇന്നു പുലര്‍ച്ചെയായിരുന്നു.രാത്രി വരെ നീണ്ട ഹൈക്കോടതിയിലെ നിയമയുദ്ധം പൂര്‍ത്തിയാക്കിയ ശേഷം അര്‍ദ്ധ രാത്രിയില്‍ സുപ്രീംകോടതിയെ സമീപിച്ചു.ഒരു ദിവസത്തേക്ക് കൂടിയെങ്കിലും ശിക്ഷ നീട്ടാന്‍ കൊറോണയായതുകൊണ്ട് ഹൈക്കോടതി ഉത്തരവിന്റെഫാട്ടോസ്റ്റാറ്റ് എടുക്കാന്‍ കഴിഞ്ഞില്ലെന്നു വരെ എ.പി.സിംഗ് പറഞ്ഞു.രാഷ്ട്രപതി ഉത്തരവിട്ട ശേഷം ഇനി ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞു.പ്രതികളെ കഴുമരത്തിലേക്ക് അയക്കുംമുമ്പ് ജസ്റ്റിസ് ഭാനുമതി ഇത്രയും കൂടി പറഞ്ഞു. എ.പി സിംഗ് താങ്കള്‍ മികച്ച പരിശ്രമം ആണ് നടത്തിയത്.

നിര്‍ഭയ കേസില്‍ പിടിയിലായ നാലുപ്രതികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ ഹൈക്കോടതി രണ്ടുവര്‍ഷത്തിനുള്ളില്‍ വധശിക്ഷ വിധിച്ചു.ഡിവിഷന്‍ ബഞ്ചിലും സുപ്രീം കോടതിയിലുമൊക്കെയായി പിന്നീട് അവലോകനത്തിന്റെ ദിനങ്ങള്‍.

2020 ജനുവരിയില്‍ പ്രതികള്‍ക്ക് ആദ്യ മരണവാറണ്ട് പുറപ്പെടുവിച്ചു. എന്നാല്‍ ആരും സഞ്ചാരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ച് എ.പി.സിംഗ് വാറണ്ടിനെ തടുത്തു നിര്‍ത്തി. സാങ്കേതിക കാരണങ്ങളാല്‍ വാറണ്ട് സ്റ്റേ ചെയ്തു.എന്റെ കക്ഷികളെ അടുത്തെങ്ങും കഴുവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും എന്ന് ധരിയ്‌ക്കേണ്ട എ.പി.സിംഗിന്റെ വാക്കുകള്‍ നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.മരണ വാറണ്ടുകള്‍ ഓരോ തവണ മുടക്കിക്കൊണ്ടിരുന്നപ്പോഴും അഭിഭാഷകന്റെ മുഖത്ത് ഇതേ ഭാവമായിരുന്നു. ഒടുവില്‍ മാര്‍ച്ച് 20 വെള്ളിയാഴ്ചയിലെ പ്രഭാതത്തിന്റെ ചിരി ആശാ ദേവിയുടേതായി.അവസാന വാറണ്ടു ദിനത്തിലും പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും മകള്‍ നഷ്ടപ്പെട്ട അമ്മയുടെ നിശ്ചയദാര്‍ഡ്യം തന്നെയാണ് വിജയിച്ചത്.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗ സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ ആളാണ് അഡ്വ.അജയ് പ്രകാശ് സിംഗ്.1997 മുതല്‍ സുപ്രീം കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ചെങ്കിലും 2012 ല്‍ സാകേത് കോടതിയില്‍ നിര്‍ഭയ കേസ് വിചാരണ ഏറ്റെടുത്ത നാള്‍ മുതലാണ് എ.കെ.സിംഗ് എന്ന പേര് രാജ്യം കേട്ടു തുടങ്ങിയത്.ഒരു പക്ഷെ കേസിലൂടെയാുണ്ടാവുന്ന കുപ്രസിദ്ധിയാവും കേസേറ്റെടുക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

തന്റെ അമ്മയുടെ നിര്‍ദ്ദേശത്തേത്തുടര്‍ന്നാണ് താന്‍ നിര്‍ഭയ പ്രതികളുടെ കേസേറ്റെടുത്തതെന്ന് എ.കെ.സിംഗ് പറയുന്നു.പ്രതികളിലൊരാളായ അക്ഷയുടെ ഭാര്യ ബീഹാറിലെ ഗ്രാമത്തില്‍ നിന്ന് വീട്ടിലെത്തി. തന്നെ കാണാന്‍ കഴിയാത്തതിനാല്‍ അമ്മയെ ആണ് അവര്‍ കണ്ടത്. ആ സ്ത്രീയുടെ സങ്കടെ കണ്ടപ്പോള്‍ കേസ് ഏറ്റെടുക്കാന്‍ അമ്മ തന്നെ നിര്‍ബന്ധിയ്ക്കുകയായിരുന്നു. വരുംവരായ്മകള്‍ മുഴുവന്‍ വ്യക്തമാക്കിയിട്ടും പിന്‍മാറാന്‍ അമ്മ അനുവദിച്ചില്ല.

വിചാരണ കോടതി മുതല്‍ ഇരയായ പെണ്‍കുട്ടിയെ മോശക്കാരിയാക്കാനാണ് എ.കെ.സിംഗ് ശ്രമിച്ചത്. ‘അത്ര രാത്രി വൈകി ഒരു പെണ്‍കുട്ടി ആ ചെറുപ്പക്കാരനൊപ്പം എന്ത് ചെയ്യുകയായിരുന്നു.ഇത് തെളിവിന്റെ ഭാഗമാണ്.. എ.കെ.സിംഗ് വിചാരണ കോടതിയിലും അപ്പീല്‍ കോടതിയിലും പല വട്ടം അലറി ചോദിച്ചു. അവര്‍ തമ്മില്‍ സഹോദരി സഹോദര ബന്ധം ആയിരുന്നില്ല. അവര്‍ രാത്രിയില്‍ രാഖി കെട്ടാന്‍ പോയതായിരുന്നോ എന്നെന്നും ഞാന്‍ പറയുന്നില്ല. അവര്‍ സ്‌നേഹിതരും നഗരപരിഷ്‌കൃത ജീവിതത്തില്‍ ഇതൊക്കെ പതിവും ആയിരിക്കാം.എന്നാല്‍ ഞാന്‍ പഠിച്ചുവളര്‍ന്ന സംസ്‌കാരം എന്നെയിങ്ങനെയല്ല പഠിപ്പിച്ചിരുന്നത്’. ഏറു വര്‍ഷങ്ങള്‍ക്കിപ്പുറവും അഭിഭാഷകന്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിയ്ക്കുന്നു.

വിവാദ പ്രസ്താവനയ്‌ക്കെതിരെ അന്നു തന്നെ ജനരോഷമുയര്‍ന്നു. സ്ത്രീകളുടെ അസമയത്തേക്കുറിച്ച് സമൂഹമാധ്യമങ്ങളിലും സിനിമകളിലമടക്കം വലിയ ചര്‍ച്ചകള്‍ തന്നെ നടന്നു.പ്രതികള്‍ക്ക് ശിക്ഷ വിധിച്ചപ്പോള്‍ രാച്ട്രീയ-വോട്ട് ബാങ്ക് സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങിയാണ് വിധിയെന്ന് കോടതിയിലും പുറത്തും ആക്ഷേപിച്ചു.

കോടതിയ്ക്ക് പുറത്തു എ.പി.സിംഗ് കടന്നാക്രമണം തുടര്‍ന്നു. ‘എന്റെ സഹോദരിയോ മകളോ ആണ് വിഹത്തിന് മുമ്പ് അഴിഞ്ഞാടി വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ എന്റെ ഫാം ഹൗസില്‍ എത്തിച്ച് ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ പെട്രോള്‍ ഓഴിച്ചുകത്തിച്ചേനെ’ എന്നും പറഞ്ഞു.എന്തായാലും സൗമ്യ കേസിലെ ആളൂരിനെപ്പോലെ കൈനിറയെ കേസുകളാണിയാള്‍ക്കിപ്പോള്‍.ഗുര്‍മീത് റഹിം സ്വാമി ചിന്‍മയാനന്ദ തുടങ്ങി വി.വി.ഐ.പി ബലാത്സംഗ വീരന്‍മാരുടെയാക്കെ അഭിഭാഷകന്‍ ഇയാളാണിപ്പോള്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week