കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനും ലതികയുടെ സീറ്റിനും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു ഹൈക്കോടതി ജങ്ഷനില്‍ സേവ് ഔവര്‍ സിസ്റ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരവേദിയില്‍ ധൈര്യസമേതം എത്തിയ ഏക കോണ്‍ഗ്രസ് നേതാവായിരുന്നു ലതികാ സുഭാഷ്. അന്ന് മുതല്‍ തന്നെ ഫ്രാങ്കോയുടെ കണ്ണിലെ കരടായിരുന്നു അവര്‍.
കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ നടത്തിയ പ്രതിഷേധത്തിലേക്കാണ് ലതികാ സുഭാഷ് എത്തിയതും പിന്തുണ അറിയിച്ചതും. ഇതിനുള്ള പ്രതികാരമായിരുന്നു സീറ്റ് നിഷേധം. ഇത് തിരിച്ചറിഞ്ഞാണ് തല മുണ്ഡനത്തിലേക്ക് അവര്‍ പോയത്. ഉമ്മന്‍ ചാണ്ടിക്ക് പോലും ലതികാ സുഭാഷിന് വേണ്ടി വാദിക്കാനുള്ള കരുത്ത് ഇല്ലായിരുന്നു. വൈപ്പിനിലും ഏറ്റുമാനൂരിലും സീറ്റിനായി ലതിക നടത്തിയ നീക്കമെല്ലാം അങ്ങനെ വെറുതെയായി. എന്തുവന്നാലും ലതികയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന് ചില ബിഷപ്പുമാര്‍ തീരുമാനവും എടുത്തു.
ഇതിന്റെ തുടര്‍ച്ചയായിരുന്നു പ്രിന്‍സ് ലൂക്കോസിനെ മുന്നില്‍ നിര്‍ത്തി സഭ ലതികാ സുഭാഷിനെ വെട്ടി എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റുമാനുര്‍ സീറ്റ് കോണ്‍ഗ്രസിന് കേരളാ കോണ്‍ഗ്രസ് ജോസഫിന് കൈമാറേണ്ട സാഹചര്യമുണ്ടാക്കിയത് സഭകളുടെ ഇടപെടലായിരുന്നു. ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കരുതലോടെ മാത്രമാണ് രാഷ്ട്രീയക്കാര്‍ പ്രതികരിച്ചത്. പരസ്യമായി ആരും സമരത്തിന് പിന്തുണ അര്‍പ്പിച്ചെത്തിയില്ല. ഇത് തെറ്റിച്ച ഏക നേതാവായിരുന്നു ലതികാ സുഭാഷ്.
കന്യാസ്ത്രീ പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇരയായ കന്യാസ്ത്രി നടത്തിയ ഉപവാസ സമര പന്തലില്‍ ലതിക സുഭാഷ് മഹിളകോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. ഇതില്‍ നീരസം ഉണ്ടായ കത്തോലിക്കാ സഭ ലതികയെ മത്സരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന.ലതികയെ മത്സരിപ്പിച്ചാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കളെ തോല്‍പ്പിയ്ക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് സഭാ നേതാക്കള്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കി.ഏറ്റുമാനൂരും വൈപ്പിനും മാത്രമല്ല സംസ്ഥാനത്തെ ഏത് മണ്ഡലം നല്‍കിയാലും സഭാ കോണ്‍ഗ്രസിനെ കൈവിടുമെന്നായിരുന്നു മുന്നറിയിപ്പ്.
അതിനിടെ സി.പി.എമ്മുമായി താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തെളിയിക്കാന്‍ കെ.പി.സി.സി പ്രസിഡന്റിനെ വെല്ലുവിളിച്ച് ലതികാ സുഭാഷ്. മുല്ലപ്പള്ളിയെ ആരോപണം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു.
എനിക്കെതിരെ മുല്ലപ്പള്ളി സി.പി.എം, ബി.ജെ.പി ബന്ധം ആരോപിക്കുന്നത് ബാലിശമാണ്. ഞങ്ങള്‍ ഏറ്റുമാനൂരുകാരെ ഓലപാമ്പ് കാട്ടി പേടിപ്പിക്കണ്ട. കാലം എല്ലാ തെളിയിക്കുമെന്നും ലതിക സുഭാഷ് പറഞ്ഞു.
താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് മുല്ലപ്പള്ളി പറയുന്നു. അത് എന്താണെന്ന് അദ്ദേഹം വ്യക്തമാക്കണം. താന്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ലതിക ആരോപിച്ചു.
ലതികാ സുഭാഷ് കെപിസിസി ഓഫീസിന് മുന്നിലെത്തിയത് തിരക്കഥ തയ്യാറാക്കിയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചിരുന്നു. സി.പി.എമ്മിന്റെ തിരക്കഥയായിരുന്നു ലതികയുടെ സ്ഥാനാര്‍ഥിത്വമെന്നും മുല്ലപ്പള്ളി ആരോപിച്ചു. കൂടാതെ ലതിക പാര്‍ട്ടിയോട് ചെയ്തത് നന്ദികേടാണെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.
‘,