25.8 C
Kottayam
Wednesday, October 2, 2024

മദ്യപിക്കുന്നവരുടെ മക്കള്‍ക്ക് സീറ്റില്ല! വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വ്വകലാശാല

Must read

കോഴിക്കോട്: മദ്യമോ മറ്റു ലഹരി വസ്തുക്കളോ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥള്‍ക്കും ഇവ ഉപയോഗിക്കുന്നവരുടെ മക്കള്‍ക്കും അഡ്മിഷന്‍ നല്‍കില്ലെന്ന വിചിത്ര സര്‍ക്കുലറുമായി കാലിക്കറ്റ് സര്‍വകലാശാല. സര്‍വകലാശാലയുടെ കീഴിലുള്ള എയ്ഡഡ്, സ്വാശ്രയ കോളജുകളില്‍ പ്രവേശനം നല്‍കില്ലെന്നാണ് സര്‍വകലാശാല സര്‍ക്കുലര്‍ ഇറക്കിയത്. ബിരുദ, ബിരുദാനന്തര കോഴ്സുകളിലൊക്കെ ഈ സര്‍ക്കുലര്‍ ബാധകമാവും.

മദ്യം ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കരുതെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്. 2020-21 അധ്യയന വര്‍ഷം മുതല്‍ അഡ്മിഷന്‍ സമയത്ത് വിദ്യാര്‍ഥികളും രക്ഷിതാക്കളും മദ്യമോ ലഹരിയോ ഉപയോഗിക്കുന്നില്ലെന്ന് സത്യവാങ്മൂലം നല്‍കണം. എങ്കില്‍ മാത്രമേ അഡ്മിഷന്‍ ലഭിക്കൂ.

ലഹരി വസ്തുക്കളുടെ ഉപയോഗമോ വിനിമയമോ ആയി ബന്ധപ്പെട്ട പ്രവൃത്തികളില്‍ ഏര്‍പ്പെടില്ലെന്നും ഏര്‍പ്പെട്ടാല്‍ ശിക്ഷ മുന്നറിയിപ്പില്ലാതെ സ്വീകരിക്കുമെന്നും സത്യവാങ്മൂലത്തില്‍ ഒപ്പിട്ട് നല്‍കണം. ലഹരിവിരുദ്ധ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പുതിയ ഉത്തരവ് ഇറക്കിയത്. ഫെബ്രുവരി 27നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. കോളജുകള്‍ക്ക് പുറമെ യൂണിവേഴ്‌സിറ്റി പഠന വിഭാഗങ്ങളും ഈ ഉത്തരവ് ബാധകമാണ്.

കഴിഞ്ഞ വര്‍ഷം നടന്ന ലഹരിവിരുദ്ധ സമിതി യോഗത്തിലാണ് ഇത്തരമൊരു ശുപാര്‍ശ കാലിക്കറ്റ് സര്‍വകലാശാലക്ക് മുമ്പാകെ എത്തിയത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഇത് നടപ്പിലാക്കാന്‍ സര്‍വകലാശാല അധികൃതര്‍ തയ്യാറായിരിക്കുന്നത്. യൂണിവേഴ്സിറ്റി പഠന വിഭാഗം മേധാവികള്‍ക്കും എയ്ഡഡ്, സ്വാശ്രയ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കും സര്‍ക്കുലര്‍ എത്തിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു; 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്....

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

Popular this week