22.3 C
Kottayam
Wednesday, November 27, 2024

ബിഗ് ബോസ് എന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒന്നു പുറത്താക്കിത്തരൂ, പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്മി

Must read

ബിഗ് ബോസില്‍ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്‍മി. ഇന്നത്തെ മോണിംഗ് ടാസ്‍കില്‍ പങ്കെടുക്കവെ തന്നെക്കുറിച്ച് ഫിറോസ് ഖാന്‍ നടത്തിയ പരാമര്‍ശമാണ് ഭാഗ്യലക്ഷ്‍മിയെ വേദനിപ്പിച്ചത്. ബിഗ് ബോസില്‍ ചില ‘വിഷക്കടലുകള്‍’ ഉണ്ടെന്നും ഭാഗ്യലക്ഷ്‍മിയാണ് അതില്‍ ഒരാളെന്നുമാണ് ഫിറോസ് ഖാന്‍ പറഞ്ഞത്. ടാസ്‍കിനുശേഷം ഒറ്റയ്ക്കിരുന്ന ഭാഗ്യലക്ഷ്‍മിക്ക് അരികിലേക്ക് ക്യാപ്റ്റനായ നോബി എത്തിയപ്പോഴാണ് അവര്‍ കരഞ്ഞത്.

“എന്നെ എന്തുവേണേല്‍ വിമര്‍ശിച്ചോട്ടെ. പക്ഷേ വിഷം എന്നൊക്കെ പറയുന്നതുണ്ടല്ലോ.. പലരും പല രീതിയില്‍ എന്നെ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ വിഷം എന്നൊന്നും എന്നെ ആരും പറഞ്ഞിട്ടില്ല. സജിന ഫിറോസിനെക്കുറിച്ച് കുറ്റം പറഞ്ഞപ്പോള്‍ അവരെ ആശ്വസിപ്പിച്ച ആളാണ് ഞാന്‍. ആ എന്നെയാണ് അവര്‍ പറയുന്നത് വിഷം എന്ന്”, നോബിയോട് ഭാഗ്യലക്ഷ്‍മി പറഞ്ഞു. എന്നാല്‍ ഫിറോസ് മാത്രമല്ലേ അങ്ങനെ പറയുന്നുള്ളൂവെന്നും താനടക്കമുള്ള മറ്റെല്ലാവരും ഭാഗ്യലക്ഷ്‍മിക്കൊപ്പമാണെന്നും പറഞ്ഞ് നോബി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ അടുത്തുള്ള ക്യാമറയിലൂടെ ബിഗ് ബോസിനോടുള്ള തന്‍റെ അഭ്യര്‍ഥനയും ഭാഗ്യലക്ഷ്‍മി നടത്തി. തന്നെ ഉടന്‍ ഇവിടുന്ന് പുറത്താക്കിത്തരണം എന്നതായിരുന്നു അത്.

ബിഗ് ബോസ് പ്ലീസ് ഒന്ന് നോക്കൂ. എന്നെ എങ്ങനെയെങ്കിലും ഇവിടെനിന്ന് ഒന്നു പുറത്താക്കിത്തരൂ. പ്ലീസ്. എങ്ങനെയെങ്കിലും. കാരണം വിഷം എന്ന വാക്ക് ജീവിതത്തില്‍ ആദ്യമായിട്ടാണ് ഞാന്‍ കേള്‍ക്കുന്നത്. പ്ലീസ് ഞാന്‍ കാലു പിടിച്ച് പറയുകയാണ്. എന്നെ ഒന്ന് പുറത്താക്കിത്തരൂ. എനിക്കിവിടെ നില്‍ക്കണ്ട. കാരണം നിങ്ങള്‍ പറഞ്ഞതുപോലെ ഞാന്‍ ഞാനായി നില്‍ക്കാന്‍ ഇവിടെ സാധിക്കില്ല. എനിക്കറിയാം എന്‍റെ ശരികള്‍ എന്താണെന്ന്. അതുകൊണ്ട് എന്നെ ദയവുചെയ്‍ത് എങ്ങനെയെങ്കിലും.. വോട്ടിനുവേണ്ടിയൊന്നും കാത്തിരിക്കാതെ എന്നെ പുറത്താക്കാന്‍ എന്തെങ്കിലും ഒരു വഴിയുണ്ടോയെന്ന് ഒന്ന് ആലോചിക്കൂ, പ്ലീസ്”, ഭാഗ്യലക്ഷ്‍മി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

'മകളെ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിക്കില്ല, ഫോൺ പൊട്ടിച്ചു കളഞ്ഞു', പന്തീരാങ്കാവ് യുവതിയുടെ അച്ഛൻ

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന പരാതിയിൽ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പറവൂർ സ്വദേശിയായ യുവതിയുടെ അച്ഛൻ. മകളെ ഫോണിൽ വിളിക്കാനും സംസാരിക്കാനും രാഹുൽ സമ്മതിച്ചില്ലെന്നും, ഫോൺ പോലും രാഹുൽ സ്വന്തം കയ്യിലാണ്...

പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി 5 മാസം ഗർഭിണി? ദുരൂഹത; കേസെടുത്തു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ പനി ബാധിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തിൽ ദുരൂഹത. മരണത്തിന് പിന്നാലെ നടത്തിയ പോസ്റ്റ്‍മോർട്ടത്തിൽ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തി. 17കാരിയായ പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നുവെന്നാണ് പോസ്റ്റ്‍മോർട്ടത്തിലെ കണ്ടെത്തൽ. പത്തനംതിട്ട...

ചാർജിനിട്ട ടോർച്ച് പൊട്ടിത്തെറിച്ചു, വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

മലപ്പുറം: എടപ്പാളിൽ ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ച് നാശനഷ്ടം. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിൻ്റെ വീട്ടില്‍...

പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി,എഡിജിപി റിപ്പോർട്ട് തേടി

കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന്  പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവത്തിൽ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം സംബവങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ, ഇത്തരം...

പാലക്കാട്ടെ 18 ബിജെപി കൗൺസിലർമാരെയും സ്വാഗതം ചെയ്ത് കോൺഗ്രസ്; നഗരസഭാ അധ്യക്ഷക്കും സ്വാഗതമെന്ന് വികെ ശ്രീകണ്ഠൻ

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ബിജെപി നേതൃത്വവുമായി പിണങ്ങി നിൽക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം...

Popular this week