30.6 C
Kottayam
Tuesday, April 30, 2024

ജുഡീഷ്യൽ അടിയന്തരാവസ്ഥ, ഡൽഹി കലാപത്തിൽ ബി.ജെ.പി നേതാക്കൾക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ഹെെക്കോടതി ജഡ്ജിയ്ക്ക് അർദ്ധരാത്രിയിൽ സ്ഥലമാറ്റം

Must read

ന്യൂഡൽഹി:ഡൽഹി കലാപത്തിലേക്ക് നയിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കാൻ ഉത്തരവിട്ട ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധര റാവുവിന് അർദ്ധരാത്രിയിൽ സഥലമാറ്റം.പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലംമാറ്റം.ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ബുധനാഴ്ച അർദ്ധരാത്രിയോടെ സർക്കാർ പുറത്തിറക്കി.ചീഫ് ജസ്റ്റിസ് അവധിയായതിനാൽ ഡൽഹി കലാപക്കേസ് ബുധനാഴ്ച പരിഗണിച്ചത് ജസ്റ്റിസ് എസ്. മുരളീധർ അധ്യക്ഷനായ ബെഞ്ചായിരുന്നു. കേന്ദ്രത്തിനും പോലീസിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ജസ്റ്റിസ് മുരളീധർ ഉന്നയിച്ചത്. വിമർശനത്തിന് താെട്ടുവിനാലെ കേസ് പരിഗണിയ്ക്കുന്നത് അദ്ദേഹത്തിൽ നിന്നും എടുത്തു മാറ്റിയിരുന്നു. അർദ്ധരാത്രിയോടെ സ്ഥലമാറ്റ ഉത്തരവുമിറങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week