CrimeNationalNews

കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് പരാതി നല്‍കിയിന് പിന്നാലെ വാഹനാപകടത്തില്‍ മരിച്ചു

കാണ്‍പൂര്‍:ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ കൂട്ടബലാത്സംഗത്തിനിരയായ 13 വയസ്സുകാരിയുടെ പിതാവ് സംഭവത്തില്‍ പരാതി നല്‍കിയിന് പിന്നാലെ വാഹനാപകടത്തില്‍ മരിച്ചു. മകള്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ മകളെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് അപകടം നടന്നത്.

അപകടമരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം രംഗത്തെത്തി. 13 വയസ്സുകാരിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ കാണ്‍പൂര്‍ സ്വദേശിയായ പിതാവ് രണ്ട് ദിവസം മുമ്പെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിനുപിന്നാലെ കുട്ടിയുടെ പിതാവിന് പ്രതികളുടെ കുടുംബത്തില്‍നിന്ന് ഭീഷണിയുണ്ടായിരുന്നു.

മകളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയപ്പോഴാണ് ആശുപത്രിക്ക് മുന്നില്‍വെച്ച് വാഹനമിടിച്ചത്. അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയുടെ പിതാവ് യു.പി. പൊലീസിലെ എസ്.ഐ.യാണ്. പ്രതിയുടെ ബന്ധുക്കള്‍ ഉന്നതബന്ധമുള്ളവരാണെന്നും അപകടത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം, വാഹനാപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും അപകടമുണ്ടാക്കിയ വാഹനം ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button