കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മയെ കുരുക്കാന്‍ പോലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചത് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം.കാമുകനൊപ്പം ജീവിയ്ക്കുന്നതിനായാണ് ശരണ്യം അരുകൊല നടത്തിയതെന്ന് ഇവരുടെ ഓണ്‍ലൈന്‍ ചാറ്റുകളില്‍ നിന്നും പോലീസിന് വ്യക്തമായി. പോലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്നും എത്തയത് 17 മിസ്ഡ് കോളുകളാണ്.
ശരണ്യ മൂന്നുമാസം ഗര്‍ഭിണിയായിരിയ്ക്കുമ്പോള്‍ ഭര്‍ത്താവ് പ്രണവ് ജോലിയ്ക്കായി ഗള്‍ഫിലേയ്ക്ക് പോയി.വിരഹത്തിനിടിയില്‍ ഇരുവരുടെയും ദാമ്പത്യത്തില്‍ വിള്ളലുകളുണ്ടായി. ഇതിനിടയിലാണ് ഭര്‍ത്താവിന്റെ സുഹൃത്തുകൂടിയായി യുവാവുമായി ശരണ്യ അടുക്കുന്നത്.ഫേസ് ബുക്കി ചാറ്റുകള്‍ വഴി ഇരുവരുടെയും ബന്ധം ദൃഢമായി.വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനവും നല്‍കി.
കുട്ടിയുടെ മരണം നടന്ന നിമിഷം മുതല്‍ ഭര്‍ത്താവാണ് കുറ്റക്കാരനെന്ന് ശരണ്യ ആവര്‍ത്തിച്ചു.ഇതിനായി വ്യാജത്തെളിവുകളും സൃഷ്ടിച്ചു. എന്നാല്‍ കുട്ടിയുടെ മരണശേഷം ശരണ്യയുടെ ഇടപെടലുകളില്‍ സംശയം തോന്നിയ പോലീസ് ശാസ്ത്രീയ തെളിവുകള്‍ നിരത്തി വിശദമായി ചോദ്യം ചെയ്യുകയായിരുന്നു.
ഫോറന്‍സിക് പരിശോധനയില്‍ ശരണ്യയുടെ വസ്ത്രത്തില്‍ കടല്‍വെള്ളത്തിന്റെയും മണലിന്റെയും സാന്നിദ്ധ്യം കണ്ടെത്തിയത് പോലീസിന് തുറുപ്പുചീട്ടായി.കുട്ടിയെ ഒഴിവാക്കാന്‍ കാമുകന്‍ ആവശ്യപ്പെടുകയോ പ്രേരണ ചൊലുത്തുകയോ ചെയ്തില്ലെന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ടു തന്നെ കാമുകനെ നിലവില്‍ പ്രതി ചേര്‍ത്തിട്ടില്ല.എന്നാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.