ഓണ്‍ലൈനില്‍ ഐഫോണ്‍ 12 പ്രോ മാക്സ് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ലഭിച്ചത് ആപ്പിള്‍ രുചിയുള്ള തൈര് പാനീയം. ലിയു എന്ന ചൈനീസ് യുവതിയാണ് മോശം അനുഭവം പങ്കിട്ടത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ്. ഐഫോണ്‍ 12 പ്രോ മാക്സ് ഓര്‍ഡര്‍ ചെയ്തത് ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നാണെന്നും ഏതെങ്കിലും മൂന്നാം കക്ഷി വില്‍പ്പനക്കാരനില്‍ നിന്നല്ലെന്നും ലിയു പറയുന്നു.
തുടര്‍ന്ന് ലിയു സോഷ്യല്‍ മീഡിയയുടെ സഹായം സ്വീകരിച്ച് വെബോയില്‍ സംഭവത്തെക്കുറിച്ച് പോസ്റ്റുചെയ്യുകയും സോഷ്യല്‍ മീഡിയ സൈറ്റില്‍ തനിക്ക് ലഭിച്ച ആപ്പിള്‍ രുചിയുള്ള തൈര് ബോക്‌സിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഓര്‍ഡര്‍ കൈമാറേണ്ട കൊറിയര്‍ കമ്പനിയായ എക്‌സ്പ്രസ് മെയില്‍ സര്‍വീസ് ഐഫോണ്‍ 12 പ്രോ മാക്‌സ് ഈ വിലാസത്തിലേക്ക് കൈമാറിയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ലോംഗ് എന്ന പേരോടു കൂടിയ ആളാണ് പാഴ്‌സല്‍ സ്വീകരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ അന്വേഷണം നടത്തുകയും ചെയ്തു. പാഴ്സല്‍ കൊണ്ടുവന്ന ആള്‍ ലിയുവിന് അയച്ച പാര്‍സല്‍ തുറന്നു, ഐഫോണ്‍ 12 പ്രോ മാക്‌സ് ഹാന്‍ഡ്‌സെറ്റ് ഉള്ളില്‍ നിന്നും മോഷ്ടിക്കുകയും പകരം ഒരു തൈര് പെട്ടി ഉള്ളില്‍ വെക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. പ്രതിയെ പിടികൂടിയെന്നാണ് ലഭിക്കുന്ന വിവരം.