25.9 C
Kottayam
Saturday, September 28, 2024

നോട്ട് വലിച്ചു കീറിയ നിവാസിന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്

Must read

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ അടക്കം ഏറ്റവും കൂടുതല്‍ ആളുകള്‍ ചര്‍ച്ച ചെയ്ത ഒരു വിഷയമാണ് കടം വാങ്ങിയ പണം തിരികെ നല്‍കിയപ്പോള്‍ കീറി ചുരുട്ടിക്കൂട്ടി കളഞ്ഞയാളുടെ വീഡിയോ. നിവാസെന്നയാളാണ് തന്റെ സുഹൃത്ത് കടം വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ വൈകിയെന്നും പറഞ്ഞു രണ്ടായിരത്തി അഞ്ചൂറു രൂപ കീറി മുറ്റത്തേക്ക് എറിഞ്ഞത്. ഇത് ഇയാളുടെ ഭാര്യയെ കൊണ്ട് തന്നെ വീഡിയോ പിടിപ്പിക്കുകയും ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇയാള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്നത്. പണം കയ്യില്‍ ഉള്ള അഹങ്കാരം എന്നായിരുന്നു പലരും പറഞ്ഞത്.

സംഭവത്തിന്റെ യാതാര്‍ത്ഥ്യം ഇങ്ങനെയാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവ് നിവാസ് എന്ന ആളുടെ കയ്യില്‍ നിന്നും രണ്ടായിരത്തി നാനൂറ് രൂപ കടം വാങ്ങിയിരുന്നു എന്നാല്‍ നാളുകള്‍ കഴിഞ്ഞിട്ടും പണം തിരിച്ചു നല്‍കാന്‍ കഴിയാതിരുന്നത് നിവാസ് എന്നയാളെ കാശ് തിരിച്ചു ചോദിക്കാനും പ്രേരിപ്പിച്ചു. എന്നാല്‍ നാട്ടില്‍ വളരെ തുച്ഛം ശമ്പളത്തിന് ജോലി ചെയ്യുന്ന യുവാവിനു ഇത്രയും തുക പെട്ടന്ന് തിരിച്ചു കൊടുക്കുക അസാധ്യമായിരുന്നു എന്നാല്‍ ഇദ്ദേഹം ഗള്‍ഫില്‍ പോകുകയും മൂന്നു മാസങ്ങള്‍ക്ക് ശേഷം ഈ പണം തിരിച്ചു കൊടുക്കാന്‍ ഭാര്യയെ ഏല്‍പ്പിക്കുകയുമായിരുന്നു. ഭര്‍ത്താവ് അയച്ച പണവുമായി ഭാര്യ നിവാസ് എന്നയാളുടെ വീട്ടില്‍ എത്തി പണം കൊടുത്തപ്പോള്‍ ഉടനെ വാങ്ങി ചുരുട്ടി കീറി മുറ്റത്തേക്ക് എറിഞ്ഞു ഈ സമയം നിവാസ് എന്നയാളുടെ ഭാര്യ ഇ ദൃശ്യം മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. സംഗതി കൈവിട്ടുപോയെന്ന് മനസിലാക്കിയ നിവാസ് ഉടനെ ന്യായീകരണ വീഡിയോയുമായി രംഗത്ത് വന്നെങ്കിലും സംഭവം കേട്ടടക്കാന്‍ സാധിച്ചില്ല.

പണം നശിപ്പിച്ചത് ചൂണ്ടി കാണിച്ചു നിരവധി ആളുകള്‍ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ നിവാസിനെതിരെ ചില കുറ്റങ്ങള്‍ ചുമത്തിയിരിക്കുകയാണ്. അത് ഇയാളുടെ നില നില്‍പ്പിനു തന്നെ ബാധിക്കുന്ന കുറ്റങ്ങള്‍ ആണ്. കാശ് ഉണ്ട് എന്ന അഹങ്കാരം പാവങ്ങളില്‍ കാണിക്കുന്ന ഏല്ലാവര്‍ക്കും ഇതൊരു പാഠമാണ്. പൊതുമുതല്‍ നശിപ്പിച്ചതിനും ഇയാള്‍ക്കെതിരെ കേസ് ഉണ്ട്. ഇനിയൊരു മുതാളിമാരും ഈ രീതിയില്‍ പാവപ്പെട്ടവനോട് പ്രതികരിക്കില്ല അങ്ങനെയൊരു ശിക്ഷയാണ് ഇയാള്‍ക്ക് കിട്ടാന്‍ പോകുന്നത്. നിവാസ് എന്നയാളുടെ ഭാര്യക്കും ശിക്ഷ നല്‍കണമെന്ന് പറഞ്ഞു നിരവധി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. രണ്ടുപേര്‍ക്കും തുല്യ ശിക്ഷ തന്നെ നല്‍കണം ഇരുവരും തെറ്റ് ചെയ്തു എന്നാണ് പലരുടേയും അഭിപ്രായം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

Popular this week