ചാരുംമൂട്: അനധികൃതമായി മദ്യവില്പന നടത്തിയ സ്ത്രീക്കെതിരെ എക്സൈസ് കേസ് എടുത്തു. വളളികുന്നം താളിരാടി ബിനീഷ് ഭവനത്തില്‍ ശോഭന (60) ക്കെതിരെയാണ് നൂറനാട് എക്സൈസ് കേസ് എടുത്തത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ ഇ.ആര്. ഗിരീഷ് കുമാറിന്റെ നേതൃത്വത്തില്‍ വളളികുന്നം പളളിക്കുറ്റി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്.
മദ്യം ചെറിയ കുപ്പികളിലാക്കി 100 രൂപ നിരക്കിലാണ് ഇവര്‍ വിറ്റിരുന്നത്. വീട്ടിലിരുന്ന് കഴിക്കുന്നതിനും ഇവര്‍ സൗകര്യം ഒരുക്കിയിരുന്നു. മദ്യം കഴിക്കുന്നവര്‍ക്ക് മുട്ട സൗജന്യം എന്ന വാഗ്ദാനം നല്‍കിയാണ് ശോഭന കച്ചവടം നടത്തിവന്നത്.
ഒരു മാസമായി ഇവരുടെ വീടും പരിസരവും എക്സൈസ് ഷാഡോ ടീമിന്റെ കര്‍ശന നിരീക്ഷണത്തില്‍ ആയിരുന്നു. എക്സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വരുന്നുണ്ടോ എന്നറിയാന്‍ പല സ്ഥലങ്ങളിലും ശോഭന കൂലിക്ക് ആളെ നിര്‍ത്തിയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു