EntertainmentNews

അച്ചന്മാരുടെ ‘പച്ചപ്പട്ടുസാരി’ വൈറലാകുന്നു

പുതുതലമുറയുടെ മാതാപിതാക്കളോടുളള അവഗണനയും അവരോടൊപ്പം സമയം ചെലവഴിക്കാനുള്ള മടിയുമെല്ലാം കോര്‍ത്തിണക്കി പില്‍ഗ്രിംസ് കമ്മ്യൂണിക്കേഷന്‍ ഒരുക്കിയ ഹൃസ്വചിത്രം ‘പച്ചപട്ടുസാരി’ വൈറലാകുന്നു. ഫാ. ജേക്കബ് കോറോത് സംവിധാനം ചെയ്ത പച്ച പട്ടുസാരി ആമോസ് (നിയാസ് ഷാഹിദ്) എന്ന ചെറുപ്പകാരന്റെ കഥയാണ് പറയുന്നത്. ഒരു നാട്ടിന്‍പുറത്തെ അലസമായ ജീവിതം നയിക്കുന്ന ആമോസിന്റെ ഒരു ദിവസം, അതിലുണ്ടാകുന്ന അപ്രതീക്ഷിതമായ തിരിച്ചറിവുകള്‍ എന്നിവയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ആമോസിന്റെ സുഹൃത്തായെത്തുന്ന കഥാപാത്രവും അയാളില്‍ ഒളിപ്പിച്ച ചെറിയ കൗതുകവും രസകരമായ ഒന്ന് തന്നെയാണ്. എങ്കിലും പ്രേക്ഷകര്‍ക്ക് ഊഹിക്കാവുന്ന, അവരെ അത്ഭുതപ്പെടുത്തുന്ന ഒന്നും തന്നെ സിനിമയില്‍ വന്നു പോകുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button