കൊച്ചി: ഗായകൻ കെ ജെ
യേശുദാസിന്റെ ഇളയ സഹോദരൻ കെ
ജെ ജസ്റ്റിനെ മുങ്ങിമരിച്ച നിലയിൽ
കണ്ടെത്തി. വല്ലാർപാടം ഡിപി
വേൾഡിനടുത്ത കായലിൽനിന്നാണ്
മൃതദേഹം കണ്ടെടുത്തത്. കാക്കനാട്
അത്താണിയിൽ സെന്റ് ആന്റണീസ്
പള്ളിക്കു സമീപമാണ് താമസം.
ഫോർട്ട്കൊച്ചിയിലെ സംഗീതജ്ഞനും
നാടകനടനുമായ പരേതരായ അഗസ്റ്റിൻ
ജോസഫ് എലിസബത്ത് ദമ്പതികളുടെ
മകനാണ്. യേശുദാസിനെ കൂടാതെ
ആന്റപ്പൻ, മണി, ജയമ്മ, പരേതരായ
ബാബു, പുഷ്പ എന്നിവരാണ്
– സഹോദരങ്ങൾ. മുളവുകാട് പോലിസ്
പ്രാഥമിക നടപടികൾ പൂർത്തിയാക്കി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന്
എറണാകുളം ജനറൽ ആശുപത്രി
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News