മുംബൈ: കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായി മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി മഹാരാഷ്ട്രയിലെ ഒരു കോളജ്. ഔറംഗബാദിലെ ഒരു വനിതാ കോളജാണ് ഇത്തരം തീരുമാനമെടുത്തത്. മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമായതോടെ യുവത്വം കൂടുതല്‍ സമയം ചെലവഴിക്കുന്നത് സമൂഹമാധ്യമങ്ങളിലാണ്. ഈ സാഹചര്യത്തിലാണ് ക്യാംപസില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.
കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനായി വിവിധ പരിപാടികള്‍ ഞങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുയായിരുന്നു. അതിനിടെ കുട്ടികള്‍ ക്ലാസ്മുറികളിലേക്ക് ഫോണ്‍ അനുവദിക്കാത്ത സമയത്ത് നന്നായി ശ്രദ്ധിക്കുക്കുന്നതായി അനുഭവപ്പെട്ടെന്ന് പ്രിന്‍സിപ്പല്‍ റഫീക്ക് സക്കരിയ പറയുന്നു. മൂവായിരത്തോളം കുട്ടികളാണ് ഈ കോളജില്‍ ഡിഗ്രി, പിജിക്കുമായി പഠിക്കുന്നത്.
15 ദിവസം മുന്‍പാണ് ക്ലാസ്മുറികളില്‍ ഫോണ്‍ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം കുട്ടികള്‍ ക്ലാസ്മുറികളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയെന്നും സമപ്രായക്കാരുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഫാറൂഖി പറഞ്ഞു. കാമ്പസില്‍ മൊബൈല്‍ ഫോണുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ രണ്ട് ഹാന്‍ഡ്സെറ്റുകള്‍ റീഡിംഗ് റൂമില്‍ സൂക്ഷിച്ചിട്ടുണ്ട്. സെല്‍ഫോണുകള്‍ അമിതമായി ഉപയോഗിക്കുന്നതിനുള്ള ശിക്ഷയായിട്ടാണ് ഈ തീരുമാനമെന്നാണ് അധികൃതര്‍ പറയുന്നത്.