News
നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ്; ദൈര്‍ഘ്യം രണ്ടു മണിക്കൂര്‍ 40 മിനിറ്റ്
ന്യൂഡല്‍ഹി: ഇന്ത്യുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരണം എന്ന റിക്കാര്‍ഡ് ധനമന്ത്രി നിര്‍മല സീതാരാമന്. രണ്ടു മണിക്കൂര്‍ 40 മിനിറ്റ് സമയംകൊണ്ടാണ് ധനമന്ത്രി 2020-21 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അവസാന പേജുകള്‍ വായിക്കാതെ ബജറ്റ് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വച്ച് അവര്‍ ഇരുന്നു. ഇടയ്ക്ക് അല്പം വിശ്രമിച്ച ശേഷം ബജറ്റ് വായന തുടരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ബജറ്റ് പാര്‍ലമെന്റില്‍ വച്ച് വായന അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഉപദേശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News