കൊച്ചി മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി പിന്‍വലിക്കാന്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ജസ്റ്റീസ് സുനില്‍ തോമസിന്റെതാണ് ഉത്തരവ്.
തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും തന്റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാന്‍ ഈ ഘട്ടത്തില്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്നുമാണ് സുരേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നത്.
ഈയാവശ്യം കോടതി അംഗീകരിയ്ക്കുകയായിരുന്നു. വോട്ടിങ്ങ് യന്ത്രങ്ങള്‍ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തെക്ക് തിരികെകൊണ്ടു പോവുന്നതിന്റെ ചെലവായ 42000 രൂപ സുരേന്ദ്രന്‍ നല്‍കണമെന്നും കോടതി പറഞ്ഞു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആയിരുന്നു സുരേന്ദ്രന്റെ ആരോപണം.89 വോട്ടുകള്‍ക്കായിരുന്നു യു.ഡി.എഫിലെ അബ്ദുള്‍ റസാഖ് ഇവിടെ ജയിച്ചത്. 259 പേര്‍ റസാഖിനായി കള്ളവോട്ടു ചെയ്‌തെന്നാണ് സുരേന്ദ്രന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ മതിയായ സാക്ഷികളെ ഹാജരാക്കാന്‍ കഴിയാതെ വരികയായിരുന്നു.ഇതിനിടെ അബ്ദുള്‍ റസാഖ് മരിച്ചെങ്കിലും ഹര്‍ജിയുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ച സുരേന്ദ്രന്‍ ഒടുവില്‍ പിന്‍മാറുകയായിരുന്നു.