ചെന്നൈ: ശിവകാശി പടക്കനിർമ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം 15 ആയി. 20ലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇനിയും നിരവധി ആളുകൾ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഫാക്ടറി ഉടമ അടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ ഉച്ചയോടെയാണ് സാത്തൂരിലെ വിരുതനഗറിൽ പ്രവർത്തിച്ചിരുന്ന ‘ശ്രീ മാരിയമ്മൻ’ പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി ഉണ്ടായത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ പടക്കങ്ങൾ നിർമ്മിക്കുന്നുണ്ട്.
ആറ് വ്യത്യസ്ത മുറികളിലായാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. പൊട്ടിത്തെറിയെ തുടർന്ന് ഓരോ മുറിയിലേക്കും തീപടരുകയും ഇവ ഓരോന്നും പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉച്ചക്ക് 1.30 ഓടെയായിരുന്നു അപകടം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News