മലപ്പുറം: രാജ്യസഭയില്‍ നിന്നു വിരമിക്കുന്ന മുസ്ലിം ലീഗ് എംപി അബ്ദുള്‍ വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയയ്ക്കാന്‍ യുഡിഎഫും മുസ്ലിം ലീഗും ശ്രമിക്കുന്നതിനെ വിമര്‍ശിച്ച് അഭിഭാഷകന് ഹരീഷ് വാസുദേവന്‍. കഴിഞ്ഞ 6 വര്‍ഷമായി പകുതി ദിവസം പോലും വഹാബ് സഭയില്‍ ഹാജരായിട്ടില്ലെന്നും അദ്ദേഹത്തിന് 45 ശതമാനം മാത്രമാണ് ഹാജരെന്നും ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാണിക്കുന്നു.
പകുതി ചര്‍ച്ചകളില്‍ പോലും പങ്കെടുക്കാറുമില്ല. സ്വര്‍ണ്ണ കടത്തു കേസില്‍ വിദേശകാര്യമന്ത്രാലയത്തിന്റെയും മന്ത്രി മുരളീധരന്റെയും ‘ഡിപ്ലോമാറ്റിക്ക്’ നിലപാടിനെ ചോദ്യം ചെയ്യാന്‍ പോലും, മന്ത്രിയെ ചോദ്യം ചെയ്യാന്‍ അധികാരമുള്ള ഏക സംവിധാനമായ പാര്‍ലമെന്ററി കമ്മിറ്റിയിലെ കേരളത്തില്‍ നിന്നുള്ള ഏക അംഗമായിരുന്ന വഹാബ് ശ്രമിച്ചില്ലെന്ന് ഹരീഷ് വിമര്‍ശിക്കുന്നു.
പാര്‍ലമെന്റിലെ അബ്ദുള്‍ വഹാബ് എംപിയുടെ ഹാജര്‍ 45% ആണ്. ദേശീയ ശരാശരി 79%. കേരളത്തിലെ മറ്റു എംപിമാര്‍ 76%. പാര്‍ലമെന്റ് ചര്‍ച്ചകളില്‍ നടന്ന പങ്കാളിത്തം ദേശീയ ശരാശരി 95% ആണ്. കേരളത്തിലെ മറ്റു എംപിമാരുടെ 147% ആണ്. വഹാബിന്റേത് വെറും 28. അല്ലെങ്കില്‍ തന്നെ ഈ സംഘികളോട് ഒക്കെ ചര്‍ച്ചയില്ലാ നിലപാടാണ് വഹാബിക്ക.
വഹാബ് ആകെ ചോദിച്ച ചോദ്യങ്ങള്‍ 211. ദേശീയ ശരാശരി 343 ഉം സ്റ്റേറ്റ് ശരാശരി 418 ഉം ആണ്. ഇന്ത്യയിലെ എല്ലാ എംപിമാരും ശരാശരി ഒരു സ്വകാര്യ ബില്‍ അവതരിപ്പിച്ചപ്പോള്‍ മൂപ്പര് പൂജ്യം. വഹാബിനെ വീണ്ടും രാജ്യസഭയിലേക്ക് അയക്കുന്നതിലൂടെ മുസ്ലീം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോഡിക്കും കൂട്ടര്‍ക്കും ചെയ്യാനില്ല എന്നും അഡ്വ. ഹരീഷ് വാസുദേവന്‍ വിമര്‍ശിക്കുന്നു.
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് കുറിപ്പ്:
മുസ്ലീംലീഗിന്റെ ജനപ്രതിനിധി. കേരളത്തിലെയും ഇന്ത്യയിലെ ആകെത്തന്നെയും നീറുന്ന പ്രശ്നങ്ങൾ രാജ്യസഭയിൽ എത്തിച്ചു നിയമഭേദഗതികൾ കൊണ്ടുവരികയും അക്ഷീണം നിയമനിർമ്മാണത്തിലും നയരൂപീകരണത്തിലും തിളങ്ങുകയും, നരേന്ദ്രമോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്താൻ രാജ്യസഭയിൽ തിളങ്ങുന്ന പ്രകടനം കാഴ്ചവെക്കുകയും അതിനായി നിരവധി സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയും ചെയ്ത ആളാണല്ലോ മുതലാളിയായ ശ്രീ.അബ്ദുൽ വഹാബ്.
പത്തോ പതിനഞ്ചോ വർഷമായി അദ്ദേഹം പാർലമെന്റിൽ ഉണ്ട്. 70 വയസ്സ് ആയി. ചെറുപ്പക്കാർക്ക് സ്ഥാനം നൽകുന്ന പാർട്ടി ആയത് കൊണ്ട് ഇത്തവണയും രാജ്യസഭാ സീറ്റ് വഹാബ് മുതലാളിക്ക് തന്നെയാണ് ലീഗ് കൊടുക്കുന്നത്.
അത് അദ്ദേഹത്തിന്റെ മിന്നുന്ന പ്രകടനം കണ്ടിട്ടാവണമല്ലോ. പാർലമെന്റ്ലെ മൂപ്പരുടെ ഹാജർ 45% ആണ്. ദേശീയ ശരാശരി 79%. കേരളത്തിലെ മറ്റു MP മാർ 76%. പാർലമെന്റ് ചർച്ചകളിൽ നടന്ന പങ്കാളിത്തം ദേശീയ ശരാശരി 95% ആണ്. കേരളത്തിലെ മറ്റു MP മാരുടെ 147% ആണ്. വഹാബിന്റേത് വെറും 28. !! അല്ലെങ്കിൽ തന്നെ ഈ സംഘികളോട് ഒക്കെ ചർച്ചയില്ലാ നിലപാടാണ് വഹാബിക്ക. ??
വഹാബ് ആകെ ചോദിച്ച ചോദ്യങ്ങൾ 211. ദേശീയ ശരാശരി 343 ഉം സ്റ്റേറ്റ് ശരാശരി 418 ഉം ആണ്.ഇന്ത്യയിലെ എല്ലാ MP മാരും ശരാശരി ഒരു സ്വകാര്യ ബിൽ അവതരിപ്പിച്ചപ്പോൾ മൂപ്പർ പൂജ്യം.
കോടിക്കണക്കിനു രൂപയാണ് ഓരോ MP ക്കും വേണ്ടി നമ്മൾ ചെലവിടുന്നത്. വഹാബ് വല്ലപ്പോഴുമേ പാർലമെന്റിൽ എഴുന്നേറ്റു നിൽക്കൂ എന്നതിനാൽ മൂപ്പർ ചോദിച്ച ഓരോ ചോദ്യത്തിനും ലക്ഷങ്ങളാണ് വില !!
ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗമായ മുസ്ലീങ്ങളുടെ ഉന്നമനത്തിനാണത്രേ മുസ്ലീംലീഗ് പ്രവർത്തിക്കുന്നത്. ജനാധിപത്യമതേതര വിരുദ്ധ നിലപാടുകളുമായി രാജ്യം ഭരിക്കുന്ന ഒരു സർക്കാരിനെ ഏറ്റവും ഉയർന്ന ജനപ്രതിനിധ്യ സഭയിൽ വിമർശിക്കാൻ UDF പറഞ്ഞയക്കുന്ന ആളാണ് വഹാബ്, കഴിഞ്ഞ 6 വർഷമായി പകുതി ദിവസം പോലും മൂപ്പർ ആ സഭയിൽ പോകാറില്ല. !!! പകുതി ചർച്ചകളിൽ പോലും പങ്കെടുക്കാറുമില്ല.
സ്വർണ്ണ കടത്തു കേസിൽ വിദേശകാര്യമന്ത്രാലയത്തിന്റെയും മന്ത്രി മുരളീധരന്റെയും ‘ഡിപ്ലോമാറ്റിക്ക്’ നിലപാട് നാം ഏറെ ചർച്ച ചെയ്തതാണല്ലോ. മന്ത്രിയെ ചോദ്യം ചെയ്യാൻ അധികാരമുള്ള ഏക സംവിധാനമായ പാർലമെന്ററി കമ്മിറ്റിയിലെ കേരളത്തിൽ നിന്നുള്ള ഏക അംഗമായിരുന്നു വഹാബ്. അങ്ങേരെന്ത് ചെയ്തു എന്നാരും ചോദിക്കരുത്.
മുസ്ലീം ലീഗ് ഇതിലും നല്ല സേവനം നരേന്ദ്രമോദിക്കും കൂട്ടർക്കും ചെയ്യാനില്ല. ?????? പാവപ്പെട്ട മുസ്ലീങ്ങളുടെ ശബ്ദം ശ്രീ.വഹാബ് സാഹിബിലൂടെ ഇനിയുമിനിയും രാജ്യസഭയിൽ ഉയർന്നു കേൾക്കട്ടെ. അഭിവാദ്യങ്ങൾ. ??
അഡ്വ.ഹരീഷ് വാസുദേവൻ.