KeralaNewsRECENT POSTS

തിരുവനന്തപുരത്ത് സി.സി.ടി.വി ക്യാമറ മോഷ്ടിച്ച മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

തിരുവനന്തപുരം: ബാലരാമപുരത്ത് സിസിടിവി മോഷ്ടിച്ച മോഷ്ടാക്കള്‍ മറ്റൊരു സിസിടിവിയില്‍ കുടുങ്ങി. തിരുവനന്തപുരം തേമ്പാമുട്ടത്ത് കള്ളന്മാരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരുമ റസിഡന്റ് അസോസിയേഷന്‍ ജംഗ്ഷനില്‍ രണ്ട് സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നു. ഇതില്‍ ഒരെണ്ണം അഴിച്ച് മാറ്റുന്നതാണ് രണ്ടാമത്തെ സിസിടിവിയില്‍ കുടുങ്ങിയത്.

ബാലരാമപുരം തലയല്‍ ഇടക്കോണം തോട്ടിന്‍കര വീട്ടില്‍ സില്‍ക്ക് അനി എന്ന് വിളിക്കുന്ന അനി, തേമ്പാമുട്ടം പണയില്‍ പുത്തന്‍വീട്ടില്‍ അജി എന്നു വിളിക്കുന്ന രാജേഷ് എന്നിവരെയാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 20നാണ് ഇവര്‍ സിസിടിവി മോഷ്ടിച്ചത്.

നഗരത്തിലെ സ്ഥിരം മോഷ്ടാവായ അനിയെ പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് രാജേഷിനെ പിടികൂടുന്നത്. സിസിടിവി ക്യാമറ നീക്കം ചെയ്ത ശേഷം വരും ദിവസങ്ങളില്‍ മറ്റ് മോഷണങ്ങള്‍ നടത്താനായിരുന്നു ഇവരുടെ പദ്ധതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button