EntertainmentKeralaNewsRECENT POSTS
നിങ്ങള്‍ എത് കാലഘട്ടത്തിലാണ് ജീവിക്കുന്നത്; സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ തുറന്നടിച്ച് സംവിധായകന്‍ കമല്‍
കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ സൂപ്പര്‍ സ്റ്റാറുകള്‍ തുടരുന്ന മൗനത്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍. മുതിന്ന തലമുറയുടെ നിശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്ന് കമല്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുടെ ഗൗരവം മനസിലാക്കാത്തതോ,? നിസംഗതയോ ആകാം സൂപ്പര്‍ സ്റ്റാറുകളുടെ മൗനത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നിശബ്ദത പാലിക്കുന്നവക്ക് കാലം മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മാത്രമല്ല താന്‍ പറയുന്നതെന്നും, മറ്റു പല വിഷയങ്ങള്‍ വന്നപ്പോഴും ഇതേ നിശബ്ദതയാണ് സൂപ്പര്‍ സ്റ്റാറുകള്‍ പിന്തുടര്‍ന്നതെന്നും കമല്‍ പറഞ്ഞു. താരങ്ങളുടെ മൗനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന രീതിയില്‍ സമൂഹത്തോട് കലാകാരന്മാര്‍ക്ക് ഒരുപാട് പ്രതിബദ്ധതയുണ്ടെന്നും കമല്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News