32.3 C
Kottayam
Tuesday, October 1, 2024

എട്ടു രൂപയ്ക്ക് കോണ്‍ക്രീറ്റ് ജോലി തുടങ്ങി, ഇന്ന് കൂലി 1,000 രൂപ; 93 വയസിലും ചുറുചുറുക്കോടെ അധ്വാനിക്കുന്ന കത്രീനയെ പരിചയപ്പെടുത്തി ഡോ. ഷിനു ശ്യാമളന്‍

Must read

വെറും എട്ട് രൂപയ്ക്ക് ജോലിയില്‍ പ്രവേശിച്ച് 1000 രൂപ വരെ നേടി ഇന്നും ചുറുചുറുക്കോടെ കോണ്‍ക്രീറ്റ് പണി തുടരുന്ന 93കാരിയായ കത്രീനയെന്ന അമ്മാമ്മയെ പരിചയപ്പെടുത്തി ഡോ. ഷിനു ശ്യാമളന്‍. ഫേസ്ബുക്കിലൂടെയാണ് ഷിനു മാതൃകയായ അമ്മാമ്മയെ പരിചയപ്പെടുത്തുന്നത്.

ആശുപത്രിയിലെത്തിയ കത്രീന എന്ന ഈ അമ്മാമ്മയുടെ ജീവിതം അധ്വാനത്തിന്റെ മേന്‍മ കൂടിയാണെന്ന് കുറിപ്പിലൂടെ ഡോക്ടര്‍ പറയുന്നു. 8 രൂപയ്ക്ക് കോണ്‍ക്രീറ്റ് പണിക്ക് പോയി തുടങ്ങിയ ഈ അമ്മ ഇപ്പോഴും അത് തുടരുന്നു ഇന്ന് 1000 രൂപ കിട്ടുമെന്ന് അവര്‍ പറയുന്നു. ഇതിനൊപ്പം മറ്റൊരാളെയും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ തനിക്ക് വേണ്ടി കല്ലറയും പള്ളിയില്‍ പണിത് വെച്ചിട്ടുണ്ടെന്നും അമ്മാമ്മ പറഞ്ഞതും ഷിനു കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

8 രൂപയ്ക്ക് കോണ്ക്രീറ്റ് പണിക്ക് ചെറുപ്പത്തില്‍ പോയി തുടങ്ങിയതാണ് കത്രീന എന്ന തൊണ്ണൂറ്റിരണ്ടു വയസ്സുള്ള ഈ അമ്മാമ്മ. ഇപ്പോഴും നല്ല ചുറുചുറുക്കുള്ള വാചാലയായ അമ്മാമ്മ പണിക്ക് പോകാറുണ്ടെന്ന് പറയുന്നു. ഇപ്പോള്‍ 1000 രൂപ കിട്ടുമത്രെ. ദേ ഞാനീ ജോലി ചെയ്യുന്ന ആശുപത്രി പണിതപ്പോഴും അമ്മാമ്മ ഇവിടെ ജോലി ചെയ്തിട്ടുണ്ട്. തൃശൂരിലെ പല കെട്ടിടങ്ങള്‍ക്കും അമ്മാമ്മയ്ക്കുമുണ്ട് ഈ ബന്ധം. തൃശൂര്‍ പൂങ്കുന്നം സ്വദേശിനിയായ അമ്മാമ്മയ്ക്ക് നാലു മക്കളാണ്. അമ്മാമ്മ തനിക്ക് വേണ്ടി കല്ലറയും പള്ളിയില്‍ പണിത് വെച്ചിട്ടുണ്ട് എന്നു പറയുന്നു. ആരെയും ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്ന്. അമ്മാമ്മ പുലിയാണ്. അടിപൊളി അമ്മാമ്മ. ഇതുപോലെയുള്ള കഥകള്‍ കേട്ട് ഒരു ദിവസം തുടങ്ങിയാല്‍ തന്നെ എന്ത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി നടി; DGP-ക്കും പ്രത്യേക അന്വേഷണസംഘത്തിനും പരാതി

കൊച്ചി: നടൻ ജാഫർ ഇടുക്കിക്കെതിരേ ലൈംഗിക അതിക്രമ പരാതിയുമായി ആലുവ സ്വദേശിയായ നടി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായി നടി പരാതി...

പീഡനപരാതി: നിവിൻ പോളിയെ ചോദ്യം ചെയ്തു; ഗൂഢാലോചന ആരോപണത്തിൽ നടന്റെ മൊഴിയും രേഖപ്പെടുത്തി

കൊച്ചി : ബലാത്സംഗ കേസിൽ നിവിൻ പോളിയെ ചോദ്യംചെയ്തു. പ്രത്യേക അന്വേഷണസംഘമാണ് കൊച്ചിയിൽ നിവിൻ പോളിയെ ചോദ്യം ചെയ്തത്. നിവിൻ നൽകിയ ഗൂഢാലോചന സംബന്ധിച്ച പരാതിയിലും മൊഴിയെടുത്തു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത്...

ഭർത്താവിന്റെ അന്തസിലും വലുതല്ല ഒരു ഭൂമിയും’, വിവാദ മുഡ ഭൂമി തിരിച്ചുനൽകുന്നുവെന്ന് സിദ്ധരാമയ്യയുടെ ഭാര്യ 

ബെംഗ്ളൂരു : മുഡ ഭൂമി ഇടപാട് കേസിന് ആധാരമായ വിവാദഭൂമി തിരിച്ചു നൽകി സിദ്ധരാമയ്യയുടെ ഭാര്യ ബി എൻ പാർവതി. പാർവതിയുടെ പേരിൽ മുഡ പതിച്ച് നൽകിയ 14 പ്ലോട്ട് ഭൂമി ആണ് തിരിച്ചു...

വ്യാജൻ മലപ്പുറത്തെ ഒൻപതോളം ആശുപത്രികളിൽ ജോലിചെയ്തു; ഒടുവിൽ തിരിച്ചറിഞ്ഞത് പഴയസഹപാഠി

കോഴിക്കോട്: കടലുണ്ടി കോട്ടക്കടവ് ടി.എം.എച്ച്. ആശുപത്രിയിലെ വ്യാജ ഡോക്ടര്‍ മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഒമ്പതിലധികം ആശുപത്രികളില്‍ ജോലി ചെയ്തതായി വിവരം. രോഗികളോട് നല്ല പെരുമാറ്റം പുലര്‍ത്തിയ വ്യാജ ഡോക്ടര്‍ അബു എബ്രഹാം...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;വിവിധ സ്ഥലങ്ങളിൽ അറ്റകുറ്റപ്പണികൾ, സര്‍വീസില്‍ നിയന്ത്രണം, മുന്നറിയിപ്പുമായി റെയിൽവേ

തൃശൂര്‍: സേലം റെയില്‍വേ ഡിവിഷന് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത്തില്‍ താഴെ പറയുന്ന വിധം താത്കാലിക മാറ്റം വരുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. വിവിധ റൂട്ടുകളിലായി ഏഴോളം സർവ്വീസുകളിലാണ്...

Popular this week