32.3 C
Kottayam
Tuesday, October 1, 2024

സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നത് സമര ഫോട്ടോഷൂട്ട്! ‘കണ്ണീര്‍ സെറ്റ്’ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

Must read

തിരുവനന്തപുരം: പ്രീ വെഡിങ്, പോസ്റ്റ് വെഡിങ്, പ്രെഗ്നന്‍സി ഫോട്ടോഷൂട്ടുകള്‍ തുടങ്ങി പലതരം ഫോട്ടോഷൂട്ടുകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ഒരു സമര ഫോട്ടോഷൂട്ടാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിലുള്ളവരുടെ സമരവേദിയാണ് സെറ്റിട്ട് കണ്ണീരൊഴുക്കിയത്.

സെക്രട്ടറിയേറ്റ് പടിക്കല്‍ റാങ്ക് ഹോള്‍ഡര്‍മാരുടെ സമര കേന്ദ്രത്തില്‍ ഒരുക്കിയ ‘കണ്ണീര്‍ സെറ്റ്’ പൊളിഞ്ഞതാണ് സോഷ്യല്‍ ലോകത്ത് നിറയുന്നത്. കുത്തിപ്പൊക്കിയ നിയമന വിവാദങ്ങള്‍ അതുണ്ടാക്കിയവര്‍ക്കു തന്നെ തിരിച്ചടിയായ സാഹചര്യത്തിലാണ് കണ്ണീര്‍ കഥ ഒരുക്കാന്‍ ചിലര്‍ പദ്ധതിയിട്ടത്. പക്ഷേ അതും ചില വിരുതന്മാര്‍ പൊളിച്ചുകൊടുത്തു.

മണ്ണെണ്ണ ഒഴിക്കല്‍ സീനിനു ശേഷം പത്രക്കാരുടെ ആവശ്യപ്രകാരം നടത്തിയ നാടകത്തിന്റെ ക്ളൈമാക്സ് സീനാണ്. സമരകേന്ദ്രത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ‘കെട്ടിപ്പിടിച്ച് കരയുന്ന’ ചിത്രമാണ് ഭാവനയില്‍. അടുത്ത ദിവസം ‘എല്ലാ പത്രത്തിലും പേജ് ഒന്നില്‍ വരേണ്ടതാ.. ഒന്നാംപേജില്‍ ‘തൊഴിലന്വേഷകരുടെ കരച്ചില്‍’ എന്ന അടിക്കുറിപ്പോടെ വരുത്താനുദ്ദേശിച്ച ‘പദ്ധതി’.

കുറച്ചു കൂടി ഭാവം വരണമെന്നു ഫോട്ടോഗ്രാഫര്‍മാര്‍ അഭ്യര്‍ഥിക്കുന്നു. അത് മാനിച്ചു അവര്‍ ലയിച്ചഭിനയിക്കുന്നു. പക്ഷെ സെറ്റിട്ട് ഫോട്ടം പിടിച്ചത് ചില കുലദ്രോഹികള്‍ പകര്‍ത്തി. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. തിരക്കഥയിലെ മുഖ്യ അഭിനേതാവ് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകയായ ലയ രാജേഷാണെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തി. പിണറായിയെ കുമ്പിടിയാക്കി ചിത്രീകരിച്ചും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വിജയത്തില്‍ ആഹ്ലാദിച്ചും ലയ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത പോസ്റ്റുകള്‍ അവരുടെ കോണ്‍ഗ്രസ് ബന്ധം വിളിച്ചുപറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Rate Today: നാലാം ദിവസവും ഇടിവ് തുടർന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240  രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,400  രൂപയാണ്. സർവകാല റെക്കോർഡിൽ എത്തിയ സ്വർണവില...

നടൻ ഗോവിന്ദയ്ക്ക് വെടിയേറ്റു: പരിക്കേറ്റ താരം ആശുപത്രിയിൽ

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് തിരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. നടന്‍റെ കാലില്‍ നിന്നും...

ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പ്; രാജ്യവ്യാപകമായി പരിശോധന; 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പിൽ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. 32 ഇടങ്ങളിൽ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം...

തൃശൂർ സ്വർണ കവർച്ചയുടെ മുഖ്യസൂത്രധാരൻ ഇൻസ്റ്റഗ്രാമിലെ ‘രങ്കണ്ണൻ’; 22 കേസുകളിലെ പ്രതിക്ക് അര ലക്ഷം ഫോളോവേഴ്സ്

തൃശ്ശൂർ: തൃശൂരിൽ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റോഷന്‍ വര്‍ഗീസെന്ന റോഷന്‍ തിരുവല്ലയ്ക്ക് ഇന്‍സ്റ്റയിലുള്ളത് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്. രങ്കണ്ണന്‍ സ്റ്റൈലിലുള്ള വീഡിയോകളാണ് ഇയാളുടെ ഇന്‍സ്റ്റ പ്രൊഫൈൽ...

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

Popular this week